വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

വർഷാന്ത്യ അവലോകനം - 2021 : വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്, കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം

Posted On: 29 DEC 2021 6:50PM by PIB Thiruvananthpuram

 


2021 ൽ സഞ്ചിത വ്യാവസായിക ഉത്പാദന സൂചികയിൽ   20% വർദ്ധനവ് രേഖപ്പെടുത്തി.


I. വ്യാവസായിക മേഖലയുടെ പ്രകടനം

* 2020-21 ൽ വ്യാവസായിക മേഖല -8.4% ഇടിഞ്ഞു. ഖനന, നിർമ്മാണ മേഖലകളിൽ യഥാക്രമം -7.8%, -9.6% എന്നിങ്ങനെ ഇടിവ്  രേഖപ്പെടുത്തി.

* 2020 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലെ സഞ്ചിത വ്യാവസായിക ഉത്പാദന സൂചിക (IIP) 17.3 ശതമാനം ഇടിഞ്ഞു. എന്നാൽ, 2021 ൽ ഇതേ കാലയളവിൽ IIP സൂചികയിൽ 20% വർദ്ധനവ് രേഖപ്പെടുത്തി. അതുപോലെ, ഖനനം, ഉത്പാദനം, വൈദ്യുതി മേഖലകൾഈ കാലയളവിൽ യഥാക്രമം 20.4 ശതമാനം, 21.2 ശതമാനം, 11.4 ശതമാനം വളർച്ച രേഖപ്പെടുത്തി.

II. എട്ട് സുപ്രധാന വ്യവസായങ്ങളുടെ വളർച്ചാ പ്രവണതകൾ

2020-21 കാലയളവിൽ, എട്ട് സുപ്രധാന വ്യവസായങ്ങളുടെ (Index of Eight Core Industries -ICI) സൂചിക പ്രകാരമുളള വളർച്ചാ നിരക്ക്, 2017-18 മുതൽ 2019-20 വരെയുള്ള 3 വർഷങ്ങളിലെ ശരാശരി വളർച്ചാ നിരക്കായ 3 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ -6.4 ശതമാനമാണ്. നടപ്പ് സാമ്പത്തിക വർഷം (2021-22 ഏപ്രിൽ മുതൽ ഒക്ടോബർ വരെ) 15.1% എന്ന ശക്തമായ വളർച്ചാ നിരക്ക് രേഖപ്പെടുത്തി.
 

III. ‘മെയ്ക്ക് ഇൻ ഇന്ത്യ ഫോർ ദി വേൾഡ്’ യാഥാർത്ഥ്യമാക്കൻ സ്വീകരിച്ച പ്രധാന നടപടികൾ ഇനിപ്പറയുന്നവയാണ്:

      1. ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി (Production Linked Incentive Scheme-PLI) :

2021-22 സാമ്പത്തിക വർഷം മുതൽ 14 പ്രധാന ഉത്പാദന മേഖലകൾക്കുള്ള ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതികൾക്കായി കേന്ദ്ര ബജറ്റിൽ 1.97 ലക്ഷം കോടി രൂപ (26 ബില്യൺ യുഎസ് ഡോളർ) വകയിരുത്തി. എല്ലാ PLI സ്കീമുകൾക്കുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇതിനോടകം പുറപ്പെടുവിച്ചിട്ടുണ്ട്. ഭൂരിഭാഗം പദ്ധതികൾക്ക് കീഴിലും അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ട്.

       2. പി എം ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാൻ (NMP):

2021 ഒക്‌ടോബർ 13-ന് അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ദേശീയ മാസ്റ്റർ പ്ലാൻ, ഗതി ശക്തിക്ക് പ്രധാനമന്ത്രി തുടക്കമിട്ടു. അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ സംയോജിത ആസൂത്രണത്തിനും ഏകോപിത നടപ്പാക്കലിനും വേണ്ടി 16 മന്ത്രാലയങ്ങൾ ഉൾപ്പെടുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ഗതി ശക്തി.

       3. സ്റ്റാർട്ട്-അപ്പ് ഇന്ത്യ പ്രോഗ്രാം:

60,000-ത്തിലധികം അംഗീകൃത സ്റ്റാർട്ടപ്പുകളുള്ള ഇന്ത്യ, മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് (നവസംരംഭകർ) ആവാസവ്യവസ്ഥയായി മാറിയിരിക്കുന്നു. അംഗീകൃത സ്റ്റാർട്ടപ്പുകളിൽ 55% ടയർ-1 നഗരങ്ങളിൽ നിന്നും  45% സ്റ്റാർട്ടപ്പുകളും യഥാക്രമം ടയർ-2, ടയർ-3 നഗരങ്ങളിൽ നിന്നും, 45% വനിതാ സംരംഭകത്വ സ്റ്റാർട്ടപ്പുകളുമാണ്.

ഇപ്പോൾ 633 ജില്ലകളിലായി ഈ സ്റ്റാർട്ടപ്പുകൾ വ്യാപിച്ചുകിടക്കുന്നു. അംഗീകൃത സ്റ്റാർട്ടപ്പുകൾ 2021-ൽ 2 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വ്യാവസായിക, ആഭ്യന്തര വ്യാപാര പോത്സാഹന വകുപ്പ് (DPIIT)  റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് നാല് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിൽ സൃഷ്ടിയാണ്. സ്റ്റാർട്ട്-അപ്പ് ഇന്ത്യ സംരംഭം ആരംഭിച്ചതിന് ശേഷം മൊത്തം 6.5 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.

     4. നിക്ഷേപ പ്രോത്സാഹനം

           i. നിക്ഷേപ ക്ലിയറൻസ് സെൽ:

രാജ്യത്തെ എല്ലാ കാര്യനിര്‍വ്വഹണ അംഗീകാരങ്ങളും, സേവനങ്ങളും ഒറ്റയടിക്ക് ലഭ്യമാക്കാൻ വിഭാവനം ചെയ്യുന്ന, ദേശീയ ഏകജാലക സംവിധാനം (National Single Window System - NSWS) [www.nsws.gov.in], 2021 സെപ്റ്റംബർ 22-ന് നിയന്ത്രിതമായി തുറന്നു കൊടുത്തു. 10 സംസ്ഥാനങ്ങളെയും 18 കേന്ദ്ര മന്ത്രാലയങ്ങൾ / വകുപ്പുകളെയും ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായി എല്ലാ കേന്ദ്ര വകുപ്പുകളെയും   ശേഷിക്കുന്ന സംസ്ഥാനങ്ങളും ഇതിൽ ഉൾപ്പെടുത്തുന്നതായിരിക്കും.

          ii. ബിസിനസ്സ് സുഗമമാക്കൽ :

ലോകബാങ്കിന്റെ ബിസിനസ്സ് സുഗമമാക്കൽ (Ease of Doing Business, EoDB)   റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ റാങ്ക് 2014-ലെ 142-ൽ നിന്ന് 2020-ൽ 63-ആയി  ഉയർന്നു.

ആഭ്യന്തര വ്യാപാര പോത്സാഹന വകുപ്പ് (DPIIT)  2021 ജനുവരി 1-ന് റെഗുലേറ്ററി കംപ്ലയൻസ് പോർട്ടൽ സമാരംഭിച്ചു (https://eodbrcp.dpiit.gov.in/). പോർട്ടലിൽ അപ്‌ലോഡ് ചെയ്‌ത ഡാറ്റയുടെ അടിസ്ഥാനത്തിൽ, കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകൾ, സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ തുടങ്ങിയവ ചേർന്ന് 25,000-ലധികം നിബന്ധനകൾ കുറവ് ചെയ്തു.

           iii. പദ്ധതി വികസന സെല്ലുകൾ:

നിക്ഷേപം വേഗത്തിലാക്കാൻ 29 മന്ത്രാലയങ്ങളിലും വകുപ്പുകളിലും പ്രോജക്ട് ഡെവലപ്‌മെന്റ് സെല്ലുകൾ (PDCs) രൂപീകരിച്ചിട്ടുണ്ട്.

            iv. ഇന്ത്യ ഇൻഡസ്ട്രിയൽ ലാൻഡ് ബാങ്ക് (IILB):

വ്യാവസായിക അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങളുടെ ഏകീകൃത ശേഖരമെന്ന നിലയിൽ ആഭ്യന്തര വ്യാപാര പോത്സാഹന വകുപ്പ് (DPIIT) വികസിപ്പിച്ചെടുത്ത GIS അധിഷ്ഠിത പോർട്ടലാണ് IILB. കേരളമുൾപ്പെടെ 24 സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിലെ വ്യവസായാധിഷ്ഠിത GIS സംവിധാനങ്ങളുമായി ഇതിനെ സംയോജിപ്പിച്ചിരിക്കുന്നു.

     5. നേരിട്ടുള്ള വിദേശ നിക്ഷേപം

2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം എക്കാലത്തെയും ഉയർന്ന വാർഷിക വരവായ 81.97 ബില്യൺ യുഎസ് ഡോളറിലെത്തി (കണക്കുകൾ പൂർണ്ണമല്ല).

നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച 2021 ലെ നയ പരിഷ്കരണങ്ങൾ:

ഇൻഷുറൻസ് മേഖല: അനുവദനീയമായ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 49% ൽ നിന്ന് 74% ആയി ഉയർത്തി.

പെട്രോളിയം, പ്രകൃതി വാതക മേഖല: വിദേശ നിക്ഷേപം 100% വരെ അനുവദനീയമാണ്.

ടെലികോം മേഖല: വിദേശ നിക്ഷേപം 100% വരെ അനുവദനീയമാണ്

      6. ബൗദ്ധിക സ്വത്തവകാശം (IPR)

           * ഡിസൈൻ (ഭേദഗതി) ചട്ടങ്ങൾ, 2021 വിജ്ഞാപനം ചെയ്തത് സ്റ്റാർട്ടപ്പുകൾക്കും ചെറുകിട സ്ഥാപനങ്ങൾക്കും അവരുടെ ഡിസൈനുകളുടെ സംരക്ഷണം ഉറപ്പു വരുത്തി.

           * പകർപ്പവകാശ (ഭേദഗതി) ചട്ടങ്ങൾ, 2021, നിലവിലുള്ള മറ്റ് പ്രസക്തമായ നിയമനിർമ്മാണങ്ങൾക്ക് അനുസൃതമാക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചു.

           * പേറ്റന്റ് (ഭേദഗതി) ചട്ടങ്ങൾ, 2021: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേറ്റന്റ് ഫീസ് 80 ശതമാനം കുറച്ചു.

       7. ഒരു ജില്ല ഒരു ഉത്പന്നം (ODOP)

നിർമ്മാണം, വിപണനം, ബ്രാൻഡിംഗ്, ആഭ്യന്തര വ്യാപാരം, ഇ-കൊമേഴ്‌സ് എന്നിവയാണ് വ്യാവസായിക, ആഭ്യന്തര വ്യാപാര പോത്സാഹന വകുപ്പ് (DPIIT) സുഗമമാക്കുന്ന പ്രധാന മേഖലകൾ.

       8. സ്വച്ഛത പ്രചാരണം

49,449 ഫയലുകൾ തീർപ്പാക്കി. പൊതുജനങ്ങളുടെ പരാതി പരിഹാരിക്കുന്നതിൽ വകുപ്പ് 100% ലക്ഷ്യം കൈവരിച്ചു. 12,387 ഫയലുകളുടെ ഡിജിറ്റൈസേഷൻ പൂർത്തിയായി.

       9. 2021-ൽ BRICS ന്റെ ഇന്ത്യയുടെ അദ്ധ്യക്ഷതാ കാലയളവിൽ DPIIT നാല് പരിപാടികൾ സംഘടിപ്പിച്ചു

       10. ആസാദി കാ അമൃത് മഹോത്സവിന് (AKAM) കീഴിൽ DPIIT ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചു.

(Release ID: 1786311) Visitor Counter : 322


Read this release in: English , Urdu , Hindi , Odia , Kannada