ഊര്‍ജ്ജ മന്ത്രാലയം
വർഷാന്ത്യ അവലോകനം : ഊർജ്ജ മന്ത്രാലയം
വൈദ്യുതി വില കുറയ്ക്കാനുള്ള ശ്രമം തുടരുമെന്നു കേന്ദ്രം
Posted On:
27 DEC 2021 2:20PM by PIB Thiruvananthpuram
വൈദ്യുതിരംഗത്തു നടപ്പാക്കിയ തുടര്‍പരിഷ്‌കാരങ്ങള്‍ ഊര്‍ജ മേഖലയില്‍ രാജ്യത്തിനു കുതിപ്പേകിയ വര്‍ഷമാണ് ഇതെന്നു കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍.കെ.സിങ്. 2021ല്‍ വകുപ്പിനുണ്ടായ നേട്ടങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ഈ വര്‍ഷം വൈദ്യുതി മന്ത്രാലയം നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. സുഗമമായി ബിസിനസ് ചെയ്യുന്നതിനും ജീവിക്കുന്നതിനുമായി തങ്ങള്‍ നിയമങ്ങളും നടപടിക്രമങ്ങളും നടപ്പാക്കിയിട്ടുണ്ടെന്ന് ശ്രദ്ധേയമായ പരിഷ്‌കാരങ്ങള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ആര്‍.കെ സിങ് വ്യക്തമാക്കി. പരിഷ്‌കാരങ്ങളുടെ ഫലമായി വൈദ്യുതി മേഖല കൂടുതല്‍ വളര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ്, അടുത്ത വര്‍ഷം കൂടുതല്‍ പരിഷ്‌കാരങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ എന്ന് അദ്ദേഹം വെളിപ്പെടുത്തി.
മുന്‍വര്‍ഷത്തേക്കാള്‍ 14 ശതമാനം കൂടുതലായതിനാല്‍ 2021-ല്‍ വൈദ്യുതി മേഖല ഡിമാന്‍ഡില്‍ ശക്തമായ വളര്‍ച്ച കൈവരിച്ചതായി കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ഇത് നമ്മുടെ സമ്പദ്വ്യവസ്ഥ കരുത്തു വീണ്ടെടുക്കുന്നു എന്നതിന്റെ സൂചനയാണ്, നാം കൂട്ടിച്ചേര്‍ത്ത 28 ദശലക്ഷം പുതിയ ഉപഭോക്താക്കള്‍ കൂടുതല്‍ വീട്ടുപകരണങ്ങള്‍ ഉപയോഗിക്കുന്നു. വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങള്‍ ഗവണ്‍മെന്റ് തുടരുകയാണെന്നും വൈദ്യുതി വില കുറയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അഖിലേന്ത്യാ തലത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യമായി വന്ന 200570 മെഗാവാട്ട് വൈദ്യുതി 2021 ജൂലൈ ഏഴിനു യാഥാര്‍ഥ്യമാക്കിയതാണു പ്രധാന നേട്ടങ്ങളിലൊന്ന്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ബിഹാര്‍, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ അഞ്ചു ലക്ഷത്തിലേറെ സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിച്ചതാണു മറ്റൊന്ന്. കല്‍ക്കരി അധിഷ്ഠിത താപോര്‍ജ നിലയങ്ങളില്‍ പുതുക്കിയ കല്‍ക്കരി സംഭരണ വ്യവസ്ഥ പുറത്തിറക്കി, ഗ്രീന്‍ ടേം എഹെഡ് വിപണിയില്‍ ആകെ കൈകാര്യം ചെയ്യുന്ന അളവ് 2020-21ല്‍ 785.83 എം.യു. ആയിരുന്നത് 2021-22ല്‍ 2744 എം.യു. ആയി തുടങ്ങിയ മികവുകളും എടുത്തു കാണിക്കാനുണ്ട്. ഐ.പി.ഡി.എസ്.: നഷ്ടം കുറയ്ക്കുന്നതിനായി 7000 സികെഎം ഏരിയല്‍ ബഞ്ച്ഡ്/ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിച്ചു; 45 പുതിയ വൈദ്യുതി സബ് സ്റ്റേഷനുകള്‍ കമ്മിഷന്‍ ചെയ്തു. പുനരുപയോഗിക്കാവുന്ന ഊര്‍ജ മേഖലയുടെ വളര്‍ച്ചയ്ക്കായി വൈദ്യുതി മന്ത്രാലയം ഇലക്ട്രിസിറ്റി (മസ്റ്റ്-റണ്‍ വൈദ്യുത പ്ലാന്റില്‍നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതു പ്രോല്‍സാഹിപ്പിക്കല്‍) ചട്ടം 2021 വിജ്ഞാപനം ചെയ്തു. പുതിയ പുനരുപയോഗ സാങ്കേതിക വിദ്യകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി പുനരുപയോഗ ഊര്‍ജ സാക്ഷ്യപത്ര പദ്ധതി പുനര്‍ രൂപകല്‍പന ചെയ്തു. കല്‍ക്കരി അധിഷ്ഠിത താപവൈദ്യുതി പ്ലാന്റുകളില്‍ ബയോമാസ് ഉല്‍പാദിപ്പിക്കുന്നതിനുള്ള ദേശീയ ദൗത്യം ഉദ്ഘാടനം ചെയ്തു. ഡിസ്‌കോമുകള്‍ക്ക് എനര്‍ജി അക്കൗണ്ടിങ് നിര്‍ബന്ധമാക്കിയതാണ് ഈ വര്‍ഷത്തെ മറ്റൊരു പരിഷ്‌കാരം.
സ്‌റ്റേറ്റ്-വൈസ് ആക്ഷന്‍സ് ഓണ്‍ ആന്വല്‍ ടാര്‍ഗറ്റ്‌സ് ആന്‍ഡ് ഹെഡ് വേയ്‌സ് ഓണ്‍ എനര്‍ജി എഫിഷ്യന്‍സി (സാഥീ) പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തതും നേട്ടമായി വകുപ്പധികൃതര്‍ കാണുന്നു. സെന്‍ട്രല്‍ ട്രാന്‍സ്മിഷന്‍ യൂട്ടിലിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് രൂപീകരിക്കുകയും ടി.ബി.സി.ബി. നടപടിക്രമങ്ങള്‍ പ്രകാരം ഐ.എസ്.ടി.എസ്. സംഭരിക്കുന്നതിനായി പുതുക്കിയ മാര്‍ഗരേഖകളും എസ്.ബി.ഡികളും സ്റ്റാന്‍ഡേര്‍ഡ് ബിഡ്ഡിങ് രേഖകളും പുറത്തിറക്കുകയും ചെയ്തു. രാജ്യത്താകമാനമുള്ള വൈദ്യുതി പ്രസരണ ശൃംഖലയ്ക്ക് ഊര്‍ജമേഖലയിലെ സൗകര്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി വൈദ്യുതി (പ്രസരണ ആസൂത്രണം, വികസനം, ഐ.എസ്.ടി.എസ്. പ്രചരണ തുക തിരിച്ചുപിടിക്കല്‍) നിയമം 2021 പുറത്തിറക്കി
ഒരു വര്‍ഷത്തിനിടെ നടപ്പാക്കിയ പരിഷ്‌കാരങ്ങളെ ഏഴായാണു തിരിച്ചിരിക്കുന്നത്.
- പരിഷ്‌കാരണങ്ങളും പുനഃസംഘാടനവും (ആര്‍ ആന്‍ഡ് ആര്‍). ഇതില്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍ ഇവയാണ്: വൈദ്യുതി (ഉപഭോക്താക്കളുടെ അവകങ്ങള്‍) നിയമം 2020 കഴിഞ്ഞ ഡിസംബറില്‍ ഊര്‍ജ മന്ത്രാലയം വിജ്ഞാപനം ചെയ്തു. വൈദ്യുതി ഉപഭോക്താക്കളെ ശാക്തീകരിക്കുന്ന നിയമമാണ് ഇത്. വിശ്വസനീയമായ സേവനവും മേന്‍മയേറിയ വൈദ്യുതിയും ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ടെന്നു നിയമം അനുശാസിക്കുന്നു. ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ പുതിയ വൈദ്യുതി കണക്ഷനുകളും പണം തിരികെ നല്‍കലും മറ്റു സേവനങ്ങളും സമയബന്ധിതമായി ലഭ്യമാകും. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന പക്ഷം സേവന ദാതാക്കള്‍ പിഴയൊടുക്കേണ്ടിവരും. വൈകി അടയ്ക്കുന്നതിനുള്ള സര്‍ച്ചാര്‍ജ് നിയമങ്ങള്‍ 2021, ഐ.എസ്.ടി.എസ്. പ്രസരണ തുകയും സൗരോര്‍ജ വൈദ്യുതിയിലും കാറ്റില്‍നിന്നുള്ള വൈദ്യുതിയിലും സംഭവിക്കുന്ന നഷ്ടവും ഒഴിവാക്കല്‍, പുനരുപയോഗ പര്‍ച്ചേസ് ഒബ്ലിഗേഷന്‍സ് ട്രജെക്റ്ററി പുറത്തിറക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ നടന്നു. ഗ്രീന്‍ ഡേ എഹെഡ് മാര്‍ക്കറ്റ് (ജി.ഡി.എ.എം.) നടപ്പാക്കിയതുവഴി പുനരുപയോഗിക്കാവുന്ന ഊര്‍ജം ഒരു ദിവസം മുന്‍പേ വ്യാപാരം ചെയ്യാന്‍ സാധിക്കുന്ന ജി.ഡി.എ.എം. യാഥാര്‍ഥ്യമായി. വൈദ്യുതി (നിയമത്തിലെ മാറ്റം നിമിത്തമുള്ള പണം യഥാസമയം പിടിച്ചെടുക്കല്‍) ചട്ടങ്ങള്‍ 2021 പ്രകാരം യഥാസമയം വില ഈടാക്കപ്പെടുന്നത്, ഊര്‍ജ മേഖലയിലെ നിക്ഷേപം യഥാസമയത്തു പ്രതിഫലം ലഭ്യമാക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നതിനാല്‍ പ്രധാനമാണ്. വൈദ്യുതി (മസ്റ്റ്-റണ്‍ വൈദ്യുത പ്ലാന്റില്‍നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതു പ്രോല്‍സാഹിപ്പിക്കല്‍) ചട്ടങ്ങള്‍ 2021, വിപണി അധിഷ്ഠിത ഇക്കണോമിക് ഡെസ്പാച്ചിന്റെ ഒന്നാം ഘട്ടം നടപ്പാക്കല്‍, പുനരുപയോഗ ഊര്‍ജ സാക്ഷ്യപത്ര സംവിധാനം പുനര്‍ രൂപകല്‍പന ചെയ്യല്‍.നിലവിലുള്ള പുനരുപയോഗിക്കാവുന്ന ഊര്‍ജ സാക്ഷ്യപത്ര പദ്ധതിയില്‍ ഭേദഗതി വരുത്താന്‍ വൈദ്യുതി മന്ത്രാലയം അനുമതി നല്‍കി. വൈദ്യുതി മേഖലയില്‍ നിലവിലുള്ള ആര്‍.ഇ.സി. സംവിധാനത്തെ ഈ മേഖലയില്‍് ഉയര്‍ന്നുവരുന്ന മാറ്റങ്ങളുമായി യോജിപ്പിക്കുന്നതിനും പുതിയ പുനരുപയോഗ സാങ്കേതിക വിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഭേദഗതി.
- വൈദ്യുതി വിപണി പരിഷ്‌കാരങ്ങള്‍: കോവിഡ് മഹാവ്യാധി ഉണ്ടായിട്ടും ആഗോള തലത്തിലുള്ള ആവശ്യകത വര്‍ധിച്ചുകൊണ്ടിരുന്നു. 2021 ജൂലൈ ഏഴിന് ഏറ്റവും ഉയര്‍ന്ന ദേശീയ ആവശ്യകതയായ 200570 മെഗാവാട്ട് സ്വന്തമാക്കാന്‍ കഴിഞ്ഞു.
- സമഗ്ര വൈദ്യുതി വികസന പദ്ധതി: സബ് ട്രാന്‍സ്മിഷന്‍, വിതരണ ശൃംഖല എന്നിവയിലെ വിടവുകള്‍ പരിഹരിക്കുന്നതിനും നഗരപ്രദേശങ്ങളിലെ ഡിസ്‌കോം/പവര്‍ ഡിപ്പാര്‍ട്ട്മെന്റുകളുടെ വിഭവങ്ങള്‍ക്ക് അനുബന്ധമായി മീറ്ററിംഗ് നടത്തുന്നതിനും വിടവുകള്‍ പരിഹരിക്കുന്നതിന് മൂലധനച്ചെലവുകള്‍ക്കു സാമ്പത്തിക സഹായം നല്‍കുന്നതിനുമായി കേന്ദ്ര ഗവണ്‍മെന്റ് 'ഇന്റഗ്രേറ്റഡ് പവര്‍ ഡെവലപ്മെന്റ് സ്‌കീം' വിജ്ഞാപനം ചെയ്തു.പദ്ധതിക്ക് മുഴുവന്‍ നടത്തിപ്പുകാലത്തേക്കുമായി 32,612 കോടി രൂപയാണ് അടങ്കല്‍ത്തുക. കേന്ദ്ര ഗവണ്‍മെന്റിന്റെ 25,354 കോടി രൂപയുടെ ബജറ്റ് പിന്തുണ ഉള്‍പ്പെടെയാണിത്.കൂടാതെ, നവീകരിച്ച പരിഷ്‌കാരങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതും ഫലങ്ങളുമായി ബന്ധിപ്പിച്ചുള്ളതുമായ വിതരണ മേഖലാ പദ്ധതിക്കു 2021 ജൂലൈയില്‍ വൈദ്യുതി മന്ത്രാലയം അംഗീകാരം നല്‍കി. 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ 2025-26 സാമ്പത്തിക വര്‍ഷം വരെയുള്ള അഞ്ച് വര്‍ഷത്തെ കാലയളവില്‍ 3,03,758 കോടി രൂപ അടങ്കല്‍തുകയുള്ള പദ്ധതിയാണിത്. പരിഷ്‌കരണങ്ങള്‍ ഏറ്റെടുക്കുന്നതിനും സമയബന്ധിതമായി പ്രകടനം മെച്ചപ്പെടുത്തുന്നതിനും ഡിസ്‌കോമുകളെ പിന്തുണയ്ക്കുന്നതിന് സോപാധിക സാമ്പത്തിക സഹായം നല്‍കുന്നതിനും അംഗീകാരം നല്‍കി.
- ജലവൈദ്യുത പദ്ധതി വികസനം: അരുണാചല്‍ പ്രദേശില്‍ നീപ്‌കോ നിര്‍മിച്ച 600 മെഗാവാട്ട് കാമെങ്ക് ജലവൈദ്യുത പദ്ധതിയുടെ ആകെയുള്ള നാലു യൂണിറ്റുകളും കമ്മിഷന്‍ ചെയ്തു. ഫെബ്രുവരി 12നു പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. പല പദ്ധതികള്‍ക്കും നിക്ഷേപ അനുമതി മുതല്‍ക്കുള്ള അംഗീകാരങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് നല്‍കി. ഭൂട്ടാനിലെ ഖൊലോങ്ചു ജലവൈദ്യുത പദ്ധതി, നേപ്പാളിലെ ലോവര്‍ അരുണ്‍ ജലവൈദ്യുത പദ്ധതി എ്ന്നിവയുടെ നിര്‍മാണത്തിനുള്ള ധാരണാപത്രത്തില്‍ ഒപ്പിട്ടു.
- താപ വൈദ്യുതി: കേന്ദ്ര വൈദ്യുതി അതോറിറ്റി കല്‍ക്കരി സംഭരണ വ്യവസ്ഥകള്‍ പുതുക്കി. വൈദ്യുതി ഉല്‍പാദന പ്ലാന്റുകള്‍ക്കു സുഗമമായി കല്‍ക്കരി ലഭ്യമാക്കുന്നതിനാണ് ഇത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള നാളുകളില്‍ കല്‍ക്കരി ലഭ്യത കുറയുന്ന സാഹചര്യമുണ്ടായാല്‍ പോലും വൈദ്യുതി ഉല്‍പാദനത്തിനു തടസ്സം നേരിടാതിരിക്കണമെന്നതാണു ലക്ഷ്യം.
- വൈദ്യുതി ഫലപ്രദമായി ഉപയോഗിക്കുന്നതിലെ പ്രധാന ഘടകങ്ങള്‍: ഭാരത് കാ ആസാദി കാ അമൃത് മഹോല്‍സവിനു കീഴില്‍ വൈദ്യുതിക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു.
- പ്രസരണ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍: സെന്‍ട്രല്‍ ട്രാന്‍സ്മിഷന്‍ യൂട്ടിലിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (സി.ടി.യു.ഐ.എല്‍.) ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പവര്‍ഗ്രിഡ് കോര്‍പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം പൂര്‍ണമായും ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള സ്വതന്ത്ര കമ്പനിയായിരിക്കും.
ND MRD
****
(Release ID: 1786040)
Visitor Counter : 228