വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

നൂതനാശയങ്ങളിൽ  സ്ഥാപനങ്ങളുടെ നേട്ടങ്ങളെക്കുറിച്ചുള്ള  അടൽ റാങ്കിംഗ് (ARIIA) 2021 നാളെ പ്രസിദ്ധീകരിക്കും

Posted On: 28 DEC 2021 12:50PM by PIB Thiruvananthpuram

 ന്യൂ ഡൽഹി: ഡിസംബർ 28 , 2021  

 നൂതനാശയങ്ങളിൽ  സ്ഥാപനങ്ങളുടെ നേട്ടങ്ങളെക്കുറിച്ചുള്ള  അടൽ റാങ്കിംഗ് (Atal Rankings of Institutions on Innovation Achievements-ARIIA) 2021,  ഡിസംബർ 29-ന്  കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാഷ് സർക്കാർ വിർച്യുൽ ആയി  പ്രഖ്യാപിക്കും.

വിദ്യാർത്ഥികളിലെയും   അധ്യാപകരിലെയും   നൂതനാശയം , സ്റ്റാർട്ടപ്പ്, സംരംഭകത്വ വികസനം എന്നിവയുമായി ബന്ധപ്പെട്ട സൂചകങ്ങളേ അടിസ്ഥാനമാക്കി  ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വ്യവസ്ഥാപിതമായി റാങ്ക് ചെയ്യുന്നതിനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും എഐസിടിഇയുടെയും സംയുക്ത സംരംഭമാണ്  അടൽ റാങ്കിംഗ് ARIIA. അപേക്ഷിച്ചതും അനുവദിച്ചതുമായ പേറ്റന്റുകളുടെ എണ്ണം , വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളുടെ എണ്ണം, ഇൻകുബേറ്റഡ് സ്റ്റാർട്ടപ്പുകൾ മുഖേനയുള്ള ഫണ്ട് സൃഷ്ടിക്കൽ, സ്ഥാപനങ്ങൾ സൃഷ്ടിച്ച പ്രത്യേക അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മാനദണ്ഡങ്ങൾ പരിശോധിച്ചു  സ്ഥാപനങ്ങളെ വിമർശനാത്മകമായി വിലയിരുത്തുന്നു.

ആഗോള നൂതനാശയ സൂചിക (ജിഐഐ) റാങ്കിംഗിൽ ഇന്ത്യ നിരന്തരം മെച്ചപ്പെടുകയാണ്, 2015ലെ 81-ൽ നിന്ന് 2021-ൽ 46-ാം സ്ഥാനത്തേക്ക് ഉയർന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഹബ് കൂടിയാണിത്.

അടൽ റാങ്കിംഗ് (ARIIA )ന്റെ  ആദ്യ പതിപ്പ് 2018-ൽ സമാരംഭിച്ചു. കഴിഞ്ഞ വർഷം  രണ്ടാം പതിപ്പിൽ 674 സ്ഥാപനങ്ങൾ പങ്കെടുത്തപ്പോൾ ഈ വർഷം 1438 സ്ഥാപനങ്ങൾ പങ്കെടുത്തു.

അടൽ 2021 റാങ്കുകൾ 9 പ്രത്യേക വിഭാഗങ്ങളിലായി പ്രഖ്യാപിക്കും, അതിൽ കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങൾ, സംസ്ഥാന സർവ്വകലാശാലകൾ, സംസ്ഥാന സർവ്വകലാശാലകളിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത സാങ്കേതിക കോളേജുകൾ  , സ്വകാര്യ സർവ്വകലാശാലകൾ, സ്വകാര്യ സാങ്കേതിക കോളേജുകൾ, സാങ്കേതികേതര ഗവണ്മെന്റ് , സ്വകാര്യ സർവ്വകലാശാലകൾ, സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

 
IE/SKY


(Release ID: 1785799) Visitor Counter : 68