പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
azadi ka amrit mahotsav

പുനരുപയോഗ ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ സ്വീകരിച്ച നടപടികൾ

Posted On: 21 DEC 2021 1:28PM by PIB Thiruvananthpuram



ന്യൂ ഡൽഹി, ഡിസംബർ 21, 2021

2014 മാർച്ചിൽ 76.37 GW ആയിരുന്ന സ്ഥാപിത പുനരുപയോഗ ഊർജ്ജ ശേഷി 2021 നവംബറിൽ 150.54 GW ആയി വർദ്ധിച്ചു. അതായത് ഏകദേശം 97% വർദ്ധന.

രാജ്യത്ത് പുനരുപയോഗ ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ഗവണ്മെന്റ് ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അവ ഇനിപ്പറയുന്നു:-

• ഓട്ടോമാറ്റിക് റൂട്ടിൽ 100 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) അനുവദിച്ചു

• 2025 ജൂൺ 30-നകം കമ്മീഷൻ ചെയ്യുന്ന സൗരോർജ്ജത്തിന്റെയും കാറ്റിന്റെയും പദ്ധതികൾക്ക്, അന്തർ സംസ്ഥാന വിൽപനയ്ക്കുള്ള ഇന്റർ സ്റ്റേറ്റ് ട്രാൻസ്മിഷൻ സിസ്റ്റം (ISTS) നിരക്കുകൾ ഒഴിവാക്കും.

• പുതിയ പ്രസരണ ലൈനുകൾ സ്ഥാപിക്കലും, പുതിയ സബ്-സ്റ്റേഷൻ ശേഷി സൃഷ്ടിക്കലും

• 2022 വരെയുള്ള റിന്യൂവബിൾ പർച്ചേസ് ഒബ്ലിഗേഷന്റെ (RPO) ലക്ഷ്യ പ്രഖ്യാപനം,

• പ്ലഗ് ആൻഡ് പ്ലേ അടിസ്ഥാനത്തിൽ പുനരുപയോഗ ഊർജ്ജ (RE) ഡവലപ്പർമാർക്ക് ഭൂമിയും പ്രസരണ സൗകര്യവും ലഭ്യമാക്കാൻ RE പാർക്കുകൾ സ്ഥാപിക്കൽ

• PM-KUSUM, പുരപ്പുറ സൗരോർജ്ജ ഘട്ടം II, 12,000 MW CPSU ഘട്ടം II, തുടങ്ങിയ പദ്ധതികൾ 

• സൗരോർജ്ജ ഫോട്ടോവോൾട്ടായിക് സംവിധാനം/ഉപകരണങ്ങൾ എന്നിവ വിന്യാസം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളുടെ വിജ്ഞാപനം

• നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും സുഗമമാക്കുന്നതിനുമായി പ്രോജക്ട് ഡെവലപ്‌മെന്റ് സെല്ലിന്റെ രൂപീകരണം

• ഗ്രിഡ് ബന്ധിത സോളാർ പിവി, കാറ്റിൽ നിന്നുള്ള പദ്ധതികളിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനുള്ള മാതൃക ബിഡ്ഡിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ.

• വിതരണ ലൈസൻസികൾ RE ഉത്പാദകർക്ക് സമയബന്ധിതമായി പണം നൽകുന്നുവെന്ന് ഉറപ്പാക്കാൻ, ലെറ്റർ ഓഫ് ക്രെഡിറ്റ് (എൽസി) അല്ലെങ്കിൽ മുൻകൂർ പണമടയ്ക്കൽ മുഖേന വൈദ്യുതി ലഭ്യമാക്കാൻ ആവശ്യമായ ഉത്തരവുകൾ ഗവണ്മെന്റ് പുറപ്പെടുവിച്ചു.

• പവർ എക്‌സ്‌ചേഞ്ച് വഴി RE വൈദ്യുതി സംഭരിക്കുന്നത് സുഗമമാക്കുന്നതിന് ഗ്രീൻ ടേം അഹെഡ് മാർക്കറ്റ് (GTAM) ആരംഭിച്ചു.

 

ഇന്ന് ലോക്‌ സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ഊർജ്ജ മന്ത്രി ശ്രീ ആർ. കെ. സിംഗാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
 
RRTN/SKY
 
************

(Release ID: 1783901) Visitor Counter : 161