ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 21 DEC 2021 10:47AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത്  138.35 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്   79,097പേര്‍ ; 574 ദിവസത്തിനിടെ ഏറ്റവും കുറവ്

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തില്‍ താഴെ മാത്രം; നിലവില്‍ 0.23 ശതമാനം; 2020 മാര്‍ച്ചിനുശേഷം 
ഏറ്റവും കുറഞ്ഞ നിലയില്‍

രോഗമുക്തി നിരക്ക് 98.40 %  ; 2020 മാര്‍ച്ചിനുശേഷം ഏറ്റവും കൂടിയ നിലയില്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 8,043 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  3,41,95,060 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  5,326 പേര്‍ക്ക്  ; 581 ദിവസത്തിനിടെ ഏറ്റവും കുറവ്

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.53%) കഴിഞ്ഞ 78 ദിവസമായി 2 ശതമാനത്തില്‍ താഴെ

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.59%) കഴിഞ്ഞ 37 ദിവസമായി 1 ശതമാനത്തില്‍ താഴെ

ആകെ നടത്തിയത്  66.61 കോടി പരിശോധനകള്‍.


സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ കേസുകളുടെ സ്ഥിതി 

 

ക്രമ നം 

  സംസ്ഥാനം 

 ഒമിക്രോണ്‍ കേസുകളുടെ എണ്ണം

ഭേദമായവരുടെ എണ്ണം 

1

 മഹാരാഷ്ട്ര

54

28

 ഡല്‍ഹി 

54

12

3

 തെലങ്കാന 

20

0

4

 കര്‍ണാടക   

19

15

രാജസ്ഥാന്‍ 

18

18

6

 കേരളം 

15

0

ഗുജറാത്ത്   

14

0

8

ഉത്തര്‍ പ്രദേശ്    

2

2

9

ആന്ധ്രാ പ്രദേശ്  

 1

1

10

ചണ്ഡീഗഡ്   

 1

0

11

 തമിഴ്‌നാട്     

1

0

12

പശ്ചിമ ബംഗാള്‍

 1

1

 

 മൊത്തം

200

77

ND MRD

******


(Release ID: 1783794) Visitor Counter : 170