രാജ്യരക്ഷാ മന്ത്രാലയം

ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള മൂന്നാം വാർഷിക പ്രതിരോധ സംഭാഷണം

Posted On: 17 DEC 2021 4:35PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഡിസംബർ 17, 2021

ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള മൂന്നാമത് വാർഷിക പ്രതിരോധ സംഭാഷണം രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗും ഫ്രഞ്ച് സായുധ സേനാ മന്ത്രി മിസ് ഫ്ലോറൻസ് പാർലിയും തമ്മിൽ 2021 ഡിസംബർ 17 ന് ന്യൂ ഡൽഹിയിൽ നടന്നു. ഉഭയകക്ഷി, പ്രാദേശികം, പ്രതിരോധം, പ്രതിരോധ വ്യാവസായിക സഹകരണം തുടങ്ങി വിപുലമായ വിഷയങ്ങൾ വാർഷിക യോഗത്തിൽ ചർച്ച ചെയ്തു.
 

മഹാമാരിയുടെ വെല്ലുവിളികൾക്കിടയിലും ഉയർന്ന തോതിൽ നിലവിലുള്ള ഉഭയകക്ഷി സൈനിക സഹകരണം മന്ത്രിമാർ അവലോകനം ചെയ്തു. എല്ലാ മേഖലകളിലും പ്രതിരോധ സഹകരണം വർധിപ്പിക്കുന്നതിനുള്ള മാര്ഗങ്ങളും ചർച്ചാ വിഷയമായി. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട് ഇന്ത്യയും ഫ്രാൻസും നടത്തിയ വാർഷിക ഉഭയകക്ഷി സൈനികാഭ്യാസം, 'ശക്തി' 2021 നവംബറിൽ ഫ്രാൻസിൽ നടന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണത്തിലും സഹ ഉൽപ്പാദനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് പ്രതിരോധ വ്യാവസായിക സഹകരണ വിഷയവും ഇരുവരും ചർച്ച ചെയ്തു.
 

തന്ത്രപരവും പ്രതിരോധപരവുമായ നിരവധി വിഷയങ്ങളിലെ സമാന ചിന്താഗതി മന്ത്രിമാർ എടുത്തു പറഞ്ഞു. ഉഭയകക്ഷി, പ്രാദേശിക, ബഹുമുഖ വേദികളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത അവർ പ്രകടിപ്പിച്ചു. ഇന്ത്യൻ ഓഷ്യൻ നേവൽ സിമ്പോസിയത്തിന്റെ  അധ്യക്ഷത വഹിക്കുന്നത് നിലവിൽ ഫ്രാൻസാണ്, 2022 ജനുവരി 01 മുതൽ യൂറോപ്യൻ യൂണിയന്റെ  അധ്യക്ഷതയും ഏറ്റെടുക്കും. ഇക്കാലയളവിൽ നിരവധി വിഷയങ്ങളിൽ ഒരുമിച്ച്  പ്രവർത്തിക്കാൻ രണ്ട് മന്ത്രിമാരും തീരുമാനിച്ചു.

 
RRTN/SKY
 


(Release ID: 1782737) Visitor Counter : 182