നിയമ, നീതി മന്ത്രാലയം

10 സംസ്ഥാനങ്ങളിലായി 256 ഗ്രാമ ന്യായാലയങ്ങൾ പ്രവർത്തിക്കുന്നു; കേരളത്തിൽ 30 ഗ്രാമ ന്യായാലയങ്ങൾ

Posted On: 17 DEC 2021 2:50PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി: ഡിസംബർ 17, 2021  

പൗരന്മാർക്ക് അവരുടെ വീടുകളിൽ തന്നെ നീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവണ്മെന്റ് 2008-ഇൽ ഗ്രാമ ന്യായാലയ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നു. ഇന്റർമീഡിയേറ്റ് പഞ്ചായത്ത് തലത്തിൽ ഗ്രാമ ന്യായാലയങ്ങളുടെ സ്ഥാപനം ഇതിലൂടെ സാധ്യമാകുന്നു.

ബന്ധപ്പെട്ട ഹൈക്കോടതിയുമായി  ആലോചിച്ച്  സംസ്ഥാന ഗവൺമെൻറ്റുകളാണ് ഗ്രാമ ന്യായാലയങ്ങൾ സ്ഥാപിക്കേണ്ടത്. സംസ്ഥാന ഗവൺമെൻറ്റുകൾ / ഹൈക്കോടതികൾ ലഭ്യമാക്കിയ വിവരം അനുസരിച്ഛ്, 15 സംസ്ഥാനങ്ങളിലായി 476 ഗ്രാമ ന്യായാലയങ്ങളുടെ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഇതിൽ,10 സംസ്ഥാനങ്ങളിലായി 256 ന്യായാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ 30 ന്യായാലയങ്ങളുടെ വിജ്ഞാപനം ആണ് ചെയ്തത്.  30 എണ്ണവും നിലവിൽ  പ്രവർത്തിക്കുന്നു.

 

സംസ്ഥന-തല വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു:  
 

 

Sl. No.

State/UTs

Gram Nyayalayas

Notified

Gram Nyayalayas

Functional

Fund released

(Amount in Rs.lakh)

1

Madhya Pradesh

89

89

2456.40

2

Rajasthan

45

45

1240.98

3

Kerala

30

30

828.00

4

Maharashtra

36

23

660.80

5

Odisha

23

19

337.40

6

Uttar Pradesh

113

43

1323.20

7

Karnataka

2

2

25.20

8

Haryana

2

2

25.20

9

Punjab

9

2

25.20

10

Jharkhand

6

1

75.60

11

Goa

2

0

25.20

12

Andhra Pradesh

42

0

436.82

13

Telangana

55

0

693.00

14

Jammu & Kashmir

20

0

0.00

15

Ladakh

2

0

0.00

Total

476

256

8153.00

 

 
ഗ്രാമ ന്യായാലയ പദ്ധതി കേന്ദ്ര ഗവണ്മെന്റ് അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട് - അതായത് 01.04.2021 മുതൽ 31.03.2026 വരെ. ബജറ്റ് വിഹിതമായി 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

 
പദ്ധതി പ്രകാരം, ഗ്രാമ ന്യായാലയങ്ങൾ സ്ഥാപിക്കുന്നതിന്, ഒറ്റ തവണ സഹായമായി, ആവർത്തിക്കാത്ത ചെലവുകൾക്കായി (non-recurring expenses), പരമാവധി 18 ലക്ഷം രൂപ വരെയാണ് കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങൾക്ക് നൽകുന്നത്. ആവർത്തിക്കുന്ന ചെലവുകൾക്കായി പരമാവധി 3.20 ലക്ഷം രൂപ ഓരോ ന്യായാലത്തിനും പ്രതിവർഷം ആദ്യത്തെ മൂന്ന് വര്ഷം നൽകും.

ഈ വിവരങ്ങൾ കേന്ദ്ര നീതി-ന്യായ വകുപ്പ് മന്ത്രി ശ്രീ കിരൺ റിജിജു ഇന്ന് ലോക് സഭയിൽ രേഖാമൂലം
 നൽകിയതാണ്.

 
RRTN


(Release ID: 1782672) Visitor Counter : 228


Read this release in: Urdu , Punjabi , Odia , English