രാജ്യരക്ഷാ മന്ത്രാലയം
1971-ലെ ഇന്ത്യ-പാക് യുദ്ധത്തിൽ ഇന്ത്യ നേടിയ വിജയത്തിന്റെ 50-ാം വാർഷികത്തിന്റെ സ്മരണിക സ്റ്റാമ്പ് രക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പുറത്തിറക്കി
Posted On:
16 DEC 2021 1:35PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഡിസംബർ 16, 2021
രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് 1971 ലെ ഇന്ത്യ-പാക് യുദ്ധത്തിൽ ഇന്ത്യയുടെ വിജയത്തിന്റെ സുവർണ്ണ ജൂബിലി അടയാളപ്പെടുത്തുന്ന ഒരു പ്രത്യേക തപാൽ കവറും ഒരു സ്മരണിക സ്റ്റാമ്പും 2021 ഡിസംബർ 16 ന് ന്യൂ ഡൽഹിയിൽ പ്രകാശനം ചെയ്തു. 2020 ഡിസംബറിൽ ആരംഭിച്ച ഒരു വർഷം നീണ്ടുനിൽക്കുന്ന 'സ്വർണിം വിജയ് വർഷ്' ആഘോഷങ്ങളുടെ പരിസമാപ്തിയാണ് ഇന്ന്.
പാകിസ്ഥാൻ സായുധ സേനയ്‌ക്കെതിരായ ഇന്ത്യൻ സായുധ സേനയുടെ നിർണായക വിജയത്തിന്റെ ദിനമായി എല്ലാ വർഷവും ഡിസംബർ 16 'വിജയ് ദിവസ്' ആയി ആഘോഷിക്കുന്നു.
2020 ഒക്‌ടോബർ-നവംബർ മാസങ്ങളിൽ നടന്ന അഖിലേന്ത്യാ മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട, ഇന്ത്യൻ നാവിക സേനയിലെ ലെഫ്റ്റനന്റ് കമാൻഡർ കുശാൽ ചന്ദ്രശേഖർ രൂപകൽപ്പന ചെയ്‌ത 'സ്വർണിം വിജയ് വർഷ്' ലോഗോ സ്റ്റാമ്പിൽ ഉണ്ട്. ഇന്ത്യൻ സായുധ സേനകളുടെയും ഇന്തോ-ബംഗ്ലാ സേനകളുടെയും സംയുക്ത പ്രവർത്തനവും സ്റ്റാമ്പ് അനുസ്മരിക്കുന്നുണ്ട്.
(Release ID: 1782528)
Visitor Counter : 133