ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന(AB-PMJAY)-യ്ക്ക്കീഴിലുള്ള ആരോഗ്യ സേവനങ്ങൾ പാവപ്പെട്ടവർക്ക് ലഭ്യമാക്കുന്നതിനുള്ള വഴികൾ
പോസ്റ്റഡ് ഓണ്‍:
14 DEC 2021 2:16PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഡിസംബർ 14, 2021
ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (AB-PMJAY) അർഹത അടിസ്ഥാനമാക്കിയുള്ള ഒരു പദ്ധതിയാണ്. പദ്ധതിക്ക് കീഴിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഗുണഭോക്താവിന്റെ എൻറോൾമെന്റോ രജിസ്ട്രേഷനോ ആവശ്യമില്ല. സൗജന്യ ചികിത്സാ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഗുണഭോക്താവിന് എംപാനൽ ചെയ്ത ആശുപത്രി (പൊതു അല്ലെങ്കിൽ സ്വകാര്യ) നേരിട്ട് സന്ദർശിക്കാവുന്നതാണ്. പദ്ധതിയ്ക്ക് കീഴിലുള്ള യോഗ്യത പരിശോധിക്കാൻ ഗുണഭോക്താവിന് ഇനിപ്പറയുന്ന മാർഗങ്ങൾ ഉപയോഗിക്കാം:
1. എൻ എഛ് എ (നാഷണൽ ഹെൽത്ത് അതോറിറ്റി) യുടെ 24x7 കോൾ സെന്റർ (14555)
2. സ്ഥിരീകരണത്തിനായി ഏതെങ്കിലും ഗവണ്മെന്റ് ആശുപത്രിയിൽ നേരിട്ട് (സി എഛ് സി -യും അതിന് മുകളിലും) ഗുണഭോക്താവിന് ബന്ധപ്പെടാം.
3. PMJAY മൊബൈൽ ആപ്പ് മുഖേന ഗുണഭോക്താവിന് അവന്റെ/അവളുടെ യോഗ്യത പരിശോധിക്കാനും അടുത്തുള്ള എംപാനൽ ചെയ്ത ആശുപത്രി ഏതെന്ന് കണ്ടെത്താനും കഴിയും.
4. ഗുണഭോക്താവിന് യോഗ്യത പരിശോധിക്കാൻ mera.PMJAY.gov.in സന്ദർശിക്കാവുന്നതാണ്.
5. എംപാനൽ ചെയ്ത എല്ലാ ആശുപത്രികളിലും (പൊതു അല്ലെങ്കിൽ സ്വകാര്യ) ഉള്ള പ്രധാനമന്ത്രി ആരോഗ്യ മിത്ര, ഗുണഭോക്താവിന് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സുഗമമാക്കുന്നു.
ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ നിർവഹണ ഏജൻസിയായ , നാഷണൽ ഹെൽത്ത് അതോറിറ്റി, പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പ് തിരിച്ചറിയുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. സംസ്ഥാന തലത്തിലുള്ള സ്റ്റേറ്റ് ആന്റി ഫ്രോഡ് യൂണിറ്റുകളുടെ (SAFUs) പിന്തുണയോടെ തട്ടിപ്പ് വിരുദ്ധ ചട്ടക്കൂടിന്റെ മൊത്തത്തിലുള്ള നിരീക്ഷണത്തിനും നിർവഹണത്തിനും ആയി എൻ എഛ് എ -യിൽ നാഷണൽ ആന്റി ഫ്രോഡ് യൂണിറ്റ് (NAFU) രൂപീകരിച്ചിട്ടുണ്ട്. എല്ലാ ക്ലെയിമുകളുടെയും അംഗീകാരത്തിനും പേയ്‌മെന്റിനും മുമ്പായി ആശുപത്രി കിടക്കയിൽ കിടക്കുന്ന രോഗിയുടെ ഫോട്ടോയ്‌ക്കൊപ്പം മറ്റു രേഖകളും നിർബന്ധമാണ് . അഡ്മിഷൻ സമയത്തും ഡിസ്ചാർജ് ചെയ്യുമ്പോഴും ഗുണഭോക്താവിന്റെ ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് പരിശോധന എന്ന സംവിധാനം എല്ലാ സ്വകാര്യ ആശുപത്രികളിലും ആരംഭിച്ചിട്ടുണ്ട്. നിർമിത ബുദ്ധിയുടെയും മെഷീൻ ലേണിംഗിന്റെയും ഉപയോഗത്തിലൂടെ തട്ടിപ്പ് മുൻകൂട്ടി കണ്ടെത്തുന്നതിന് സമഗ്രമായ വിശകലന പരിഹാരം നിതീർത്തിരിക്കുന്നു .സംശയാസ്പദമായ ഇടപാടുകളെയും സ്ഥാപനങ്ങളെയും തിരിച്ചറിയുന്നതിന് വലിയ അളവിലുള്ള ഡാറ്റ അൽഗോരിതങ്ങളും ഇത് വഴി വികസിപ്പിച്ചിട്ടുണ്ട് .
ഇന്ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ ഇക്കാര്യം വ്യക്തമാക്കിയത്
IE/SKY
******
( റിലീസ് ഐ.ഡി: 1781341)
സന്ദര്‍ശക കൗണ്ടര്‍ : 822