പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

ലോക്‌പാൽ ഓൺലൈൻ ഉദ്ഘാടനം ചെയ്തു

Posted On: 13 DEC 2021 1:58PM by PIB Thiruvananthpuram



ന്യൂഡൽഹി, ഡിസംബർ 13, 2021


'ലോക്‌പാൽ ഓൺലൈൻ' എന്ന പരാതികൾ കൈകാര്യം ചെയ്യുന്നതിനുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോം, ലോക്‌പാൽ ഓഫ് ഇന്ത്യയുടെ ചെയർപേഴ്‌സൺ ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് ഇന്ന് ഉദ്ഘാടനം ചെയ്തു. http://lokpalonline.gov.in എന്ന വെബ്സൈറ്റിൽ എവിടെനിന്നും എപ്പോൾ വേണമെങ്കിലും ഏതൊരാൾക്കും പരാതികൾ ഫയൽ ചെയ്യാം.

2013ലെ ലോക്പാൽ, ലോകായുക്ത ആക്ട് പ്രകാരം പൊതു പ്രവർത്തകർക്കെതിരായ പരാതികൾ പൂർണമായും കൈകാര്യം ചെയ്യുന്നതിനുള്ള ഡിജിറ്റൽ പരിഹാരമാണ് 'ലോക്പാൽ ഓൺലൈൻ' എന്ന് ചടങ്ങിൽ സംസാരിച്ച ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് പറഞ്ഞു. ഉത്തരവാദിത്തമുള്ളതും സുതാര്യവും കാര്യക്ഷമവുമായ രീതിയിൽ വേഗത്തിൽ പരാതികൾ തീർപ്പാക്കാൻ ഇത് സഹായിക്കും.

ഓരോ പരാതിക്കാരനും പരാതിയുടെ തൽസ്ഥിതി മനസ്സിലാക്കുന്നതിന് ഈ പോർട്ടൽ വഴി ഒരു ഡാഷ്‌ബോർഡ് നൽകുന്നു. പരാതിയുടെ വിവിധ ഘട്ടങ്ങളിൽ ഇമെയിൽ അലേർട്ടുകളും എസ്എംഎസും ലഭിക്കും. ലോക്പാൽ അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും ബെഞ്ചുകൾ പാസാക്കിയ ഉത്തരവിന്റെ പകർപ്പും പരാതിക്കാർക്ക് ലഭിക്കും.

മുകളിൽ സൂചിപ്പിച്ചവ കൂടാതെ ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്റെ പ്രധാന സവിശേഷതകളിൽ ഇവ ഉൾപ്പെടുന്നു:

* പരാതിയുടെ സ്രോതസ്സ്  രഹസ്യമായി സൂക്ഷിക്കുന്നു

* കേന്ദ്ര വിജിലൻസ് കമ്മീഷൻ, സി ബി ഐ, മറ്റ് അന്വേഷണ ഏജൻസികൾ എന്നിവർക്ക് അവരുടെ റിപ്പോർട്ടുകൾ നേരിട്ട് ‘ലോക്പാൽ ഓൺലൈൻ’ പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്യാൻ കഴിയും

* അന്വേഷണ ഏജൻസികൾക്ക് ഇ-മെയിലുകളിലൂടെയും എസ്‌ എം എസ് വഴിയും ഓർമ്മപ്പെടുത്തലുകൾ

* ആവശ്യാനുസരണം അനലിറ്റിക്കൽ റിപ്പോർട്ടുകൾ സൃഷ്ടിക്കൽ

നിലവിൽ തപാൽ വഴിയോ ഇ-മെയിൽ വഴിയോ അല്ലെങ്കിൽ നേരിട്ടോ നൽകുന്ന പരാതികൾ മാത്രമാണ് ലോക്പാൽ പരിഗണിയ്ക്കുന്നത്.

 
RRTN/SKY
 


(Release ID: 1780899) Visitor Counter : 179