റെയില്‍വേ മന്ത്രാലയം

6000­-ൽ അധികം റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈ-ഫൈ സേവനം ലഭ്യം

Posted On: 10 DEC 2021 4:03PM by PIB Thiruvananthpuram

 



ന്യൂ ഡൽഹിഡിസംബർ 10, 2021 

ഇന്ത്യയിലുടനീളമുള്ള 6071 റെയിൽവേ സ്റ്റേഷനുകളിൽ ഇപ്പോൾ വൈ-ഫൈ സേവനങ്ങൾ ലഭ്യമാണ്ഓരോ ദിവസത്തിന്റെയും ആദ്യത്തെ അരമണിക്കൂർ സൗജന്യമായും പിന്നീട് ചാർജ് ഈടാക്കാവുന്ന രീതിയിലും ആണ് ഇവ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നത്.

 സ്റ്റേഷനുകളിലെ മൊത്തം ഡാറ്റ ഉപയോഗം പ്രതിമാസം ഏകദേശം 97.25 ടെറാബൈറ്റ് ആണ്.

 

 പദ്ധതിക്കായി റെയിൽവേ മന്ത്രാലയം പ്രത്യേക ഫണ്ടുകളൊന്നും അനുവദിച്ചിട്ടില്ലഗ്രാമീണ മേഖലയിലെ 193 റെയിൽവേ സ്റ്റേഷനുകളിൽ വൈ-ഫൈ സേവനങ്ങൾ നൽകുന്നതിന് യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ടിന് കീഴിൽ 27.22 കോടി രൂപയുടെ ഫണ്ട് ടെലികോം വകുപ്പ് അനുവദിച്ചു.

1287 
റെയിൽവേ സ്റ്റേഷനുകളിൽ (മിക്കവാറും A1 & A കാറ്റഗറി സ്റ്റേഷനുകൾവൈ-ഫൈ സേവനങ്ങൾ റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് നൽകി വരുന്നുശേഷിക്കുന്ന സ്റ്റേഷനുകളിൽമൂലധനച്ചെലവില്ലാതെ, വിവിധ സ്ഥാപനങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR)/ചാരിറ്റി പ്രോജക്ടുകൾ എന്നിവക്ക് കീഴിൽ  സേവനങ്ങൾ നൽകിയിട്ടുണ്ട്.

കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇന്ന് രാജ്യ സഭയിൽ രേഖാമൂലം അറിയിച്ചതാണ്‌ ഇക്കാര്യം. 

 

RRTN/SKY



(Release ID: 1780174) Visitor Counter : 147