ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

18 വയസ്സിന് താഴെയുള്ളവർക്ക് വേണ്ടിയുള്ള വാക്സിനേഷൻ പരീക്ഷണ ഘട്ടത്തിൽ

Posted On: 07 DEC 2021 3:51PM by PIB Thiruvananthpuram

18 വയസ്സിൽ താഴെ പ്രായമുള്ളവർക്ക്‌  വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകൾ നാഷണൽ എക്സ്പേർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്ട്രേഷൻ ഫോർ കൊവിഡ് (NEGVAC), നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (NTAGI) എന്നിവ പരിഗണിക്കുന്നു.

രാജ്യത്തെ 12 വയസും അതിന് മുകളിലുമുള്ളവരിൽ നടത്തിയ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാഡില ഹെൽത്ത്‌കെയർ നിർമ്മിക്കുന്ന സൈകോവ് ഡി വാക്‌സിന്, അടിയന്തരഘട്ടങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി, ദേശീയ തലത്തിലെ നിയന്ത്രണ ഏജൻസിയായ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI)യിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

ഇനിപ്പറയുന്ന കോവിഡ് 19 വാക്സിനുകൾ രാജ്യത്ത് 18 വയസ്സിന് താഴെയുള്ളവരിൽ ക്ലിനിക്കൽ പരീക്ഷണത്തിലാണ്:

1.. ഭാരത് ബയോടെക് കമ്പനി നിർമ്മിക്കുന്ന കോ വാക്സിന്റെ II/III ഘട്ട ക്ലിനിക്കൽ പരീക്ഷണം 2 മുതൽ 18 വയസ്സ് വരെ പ്രായമുള്ള ആരോഗ്യമുള്ള സന്നദ്ധരായവരിൽ നടത്തിവരുന്നു. വാക്സിന്റെ സുരക്ഷയും രോഗപ്രതിരോധ ശേഷിയും സംബന്ധിച്ച ഇടക്കാല വിവരങ്ങൾ കമ്പനി, ഡി സി ജി ഐക്ക് സമർപ്പിച്ചു.

ii. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കമ്പനി നാനോപാർട്ടിക്കിൾ ദ്രാവക വാക്സി (COVOVAX) ന്റെ II/III ക്ലിനിക്കൽ പരീക്ഷണം രണ്ട് വയസ്സിന് മുകളിലുള്ളവർ മുതൽ 17 വയസ്സ് വരെയുള്ള 920 കുട്ടികളിൽ നടത്തിവരുന്നു .

 iii. ബയോളജിക്കൽ- ഇ ലിമിറ്റഡ് കമ്പനി ≥5 മുതൽ <18 വയസ്സ് വരെയുള്ള 624 കുട്ടികളിൽ SARS-CoV-2 ജീനിന്റെ ഘടന സംബന്ധിച്ച II/III ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തുന്നു.

iv. ജോൺസൺ ആൻഡ് ജോൺസൺ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി 12-17 വയസ്സിനിടയിലുള്ളവരിൽ Ad.26COV.2S വാക്സിന്റെ II/III ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തുന്നു ( ആഗോള തലത്തിൽ കമ്പനി നടത്തുന്ന പരീക്ഷണങ്ങളിൽ ഇന്ത്യ ഒരു പരീക്ഷണ കേന്ദ്രം ആണ് ).

മുൻപറഞ്ഞ കോവിഡ്-19 വാക്‌സിനുകൾക്ക് അംഗീകാരം നൽകുന്നത് അവയുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം 2019-ലെ പുതിയ ഡ്രഗ്‌സ് ആന്റ് ക്ലിനിക്കൽ ട്രയൽസ് നിയമങ്ങൾ,1940-ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമം എന്നിവ അനുസരിച്ച്, അതാത് കമ്പനികൾ ആവശ്യമായ വിവരങ്ങൾ  ഡ്രഗ്  കൺട്രോളർ ജനറലിന് സമർപ്പിക്കുന്നതിനെ ആശ്രയിച്ചിരിക്കും.

ഇന്ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

***

   


(Release ID: 1778894) Visitor Counter : 164