ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
04 DEC 2021 10:12AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഡിസംബർ 04 , 2021
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 126.53 കോടി ഡോസ് വാക്സിൻ
രോഗമുക്തി നിരക്ക് 98.35%
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 99,974 പേർ
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെ; നിലവിലെ നിരക്ക് 0.29%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്
കഴിഞ്ഞ 24 മണിക്കൂറിനിടെ 8,190 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,40,53,856 ആയി
കഴിഞ്ഞ 24 മണിക്കൂറിൽ 8,603 പുതിയ കേസുകൾ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.69 ശതമാനമാണ്; കഴിഞ്ഞ 61 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.81%) – 20 ദിവസമായി 1% ത്തിൽ താഴെ
ആകെ നടത്തിയത് 64.60 കോടി പരിശോധനകൾ
SKY
(Release ID: 1777924)
Visitor Counter : 180