ശാസ്ത്ര സാങ്കേതിക മന്ത്രാലയം

ദേശീയ തലത്തിൽ രണ്ട് അവാർഡുകൾ സ്വന്തമാക്കിയ കേരളം ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പിന് അഭിമാനകരമായ നേട്ടം.

Posted On: 29 NOV 2021 2:35PM by PIB Thiruvananthpuram

ഇന്ത്യാ ഗവൺമെന്റിന്റെ  സ്റ്റാർട്ടപ്പ് ഇന്ത്യ ഗ്രാൻഡ് ചലഞ്ച് 2021-ന്റെ മെഡിക്കൽ ഉപകരണ വിഭാഗത്തിൽ കേരളം ആസ്ഥാനമായുള്ള ഒരു മെഡിക്കൽ ടെക്‌നോളജി സ്റ്റാർട്ടപ്പ് വിജയിയായി തിരഞ്ഞെടുക്കപ്പെട്ടു.

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ ടെക്നോളജി ബിസിനസ് ഇൻകുബേറ്ററായ SCTIMST-TIMed-ൽ ആരംഭിച്ച സ്റ്റാർട്ടപ്പായ സസ്‌കാൻ മെഡിടെക്കിന് (Sascan Meditech)  15 00,000 രൂപ ഗ്രാന്റായി ലഭിച്ചു. Startup India, Investindia.org  യൂണിയൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫാർമസ്യൂട്ടിക്കൽസ് എന്നിവ ചേർന്നാണ് ഗ്രാൻഡ് ചലഞ്ച് സംഘടിപ്പിച്ചത്.
 
നിതി ആയോഗ് സി ഇ ഒ  അമിതാഭ് കാന്താണ് അവാർഡ് പ്രഖ്യാപിച്ചത്. 310 സ്റ്റാർട്ടപ്പുകളിൽ നിന്നാണ് "സസ്കാൻ" തിരഞ്ഞെടുക്കപ്പെട്ടത്.

വായിലെ ക്യാൻസറിന് കരണകമാകാവുന്ന മുറിവുകൾ നേരത്തേയും കൃത്യതയോടെയും കണ്ടെത്തുന്നതിനുള്ള ചെലവ് കുറഞ്ഞതും കൈയിൽ കൊണ്ടുനടക്കാവുന്നതുമായ  ഒരു ഉപകരണമായ OralScan സസ്‌കാൻ മെഡിടെക്  വികസിപ്പിച്ചെടുത്തു.  ബയോ-ഫോട്ടോണിക്സ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഒരു ഉപകരണമാണിത്. ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലങ്ങൾ ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2020 ഒക്ടോബറിൽ പുറത്തിറക്കിയ ഓറൽ സ്കാൻ,  ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിൽ ലഭ്യമാണ്.

സെർവിക്കൽ ക്യാൻസറും ഗർഭാശയ അർബുദവും നേരത്തെ കണ്ടെത്തുന്നതിനുള്ള, കൈയിൽ കൊണ്ടുനടക്കാവുന്നതും ശരീരത്തിനുള്ളിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലാത്തതുമായ (നോൺ-ഇൻവേസിവ്) ഉപകരണമായ സസ്‌കാന്റെ രണ്ടാമത്തെ ഉത്പന്നമായ സെർവിസ്‌കാൻ ഉടൻ പുറത്തിറക്കും. അഞ്ജനി മഷേൽക്കർ ഫൗണ്ടേഷന്റെ "അഞ്ജനി മഷേൽക്കർ ഇൻക്ലൂസീവ് ഇന്നൊവേഷൻ അവാർഡ് 2021" വിജയിയായി ഈ സ്റ്റാർട്ടപ്പിനെ അടുത്തിടെ തിരഞ്ഞെടുത്തിരുന്നു.

ബയോമെഡിക്കൽ സംരംഭകനായി മാറിയ ശാസ്ത്രജ്ഞനായ ഡോ. സുഭാഷ് നാരായണൻ സ്ഥാപിച്ച സസ്‌കാൻ, ബയോഫോട്ടോണിക്‌സും അനുബന്ധ സാങ്കേതികവിദ്യകളും അടിസ്ഥാനമാക്കി കാൻസർ പരിചരണത്തിനും സ്‌ക്രീനിംഗിനുമുള്ള ചെലവ് കുറഞ്ഞ ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങളും പരിഹാരങ്ങളും വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ReplyReply allForward



(Release ID: 1776165) Visitor Counter : 138