ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം

ഇന്ത്യ ഇന്റർനെറ്റ് ഗവേണൻസ് ഫോറം 2021

Posted On: 25 NOV 2021 5:06PM by PIB Thiruvananthpuram

കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക മന്ത്രാലയവും (MeitY) നാഷണൽ ഇന്റർനെറ്റ് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയും (NIXI) സംയുക്തമായി സംഘടിപ്പിക്കുന്ന ഇൻറർനെറ്റ് ഗവേണൻസ് സംബന്ധമായ 3 ദിവസത്തെ ഓൺലൈൻ പരിപാടി, ഇന്ത്യ ഇന്റർനെറ്റ് ഗവേണൻസ് ഫോറം 2021 (IIGF 2021) ഇന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു. സഹമന്ത്രി രാജീവ് ചന്ദ്രശേഖറും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

"ഇന്റർനെറ്റിന്റെ ശക്തിയിലൂടെ ഇന്ത്യയെ ശാക്തീകരിക്കുക" എന്ന പ്രമേയത്തെ കേന്ദ്രീകരിച്ചുള്ള പരിപാടി, ഡിജിറ്റൈസേഷനുള്ള രൂപരേഖ ചർച്ച ചെയ്യുന്നതിനും, ആഗോളതലത്തിൽ ഇന്ത്യയെ പ്രമുഖ പങ്കാളിയാക്കുന്നതിനും ഇന്റർനെറ്റ് ഗവേണൻസിലെ തല്പരകക്ഷികളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും ലക്ഷ്യമിടുന്നു. നവംബർ 25 മുതൽ 27 വരെ നടക്കുന്ന പരിപാടി ഇന്റർനെറ്റ് ഗവേണൻസുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നയ വികസനത്തിൽ ഡിജിറ്റൈസേഷന്റെ പങ്കും പ്രാധാന്യവും ഉയർത്തിക്കാട്ടും.

രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഡിജിറ്റൽ വിഭജനം നമ്മൾ മറികടക്കേണ്ടതുണ്ടെന്ന് ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു. ഓൺലൈനിൽ പങ്കിടുന്ന ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശം തീരുമാനിക്കേണ്ടതും പ്രധാനമാണ്. ഓൺലൈനിൽ പ്രത്യേകിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കിടുന്ന കാര്യങ്ങളിൽ വിശ്വസിക്കാൻ യുവ മനസ്സുകൾ എളുപ്പത്തിൽ പ്രലോഭിപ്പിക്കപ്പെടുന്നു. ഉത്തരവാദിത്തങ്ങൾ തീരുമാനിക്കേണ്ടതിന്റെ ആവശ്യകത ഇതിലുണ്ട്. ഓൺലൈൻ സംസ്ക്കാരം സൃഷ്ടിക്കുന്ന സാമൂഹിക ആഘാതം മനസ്സിലാക്കുന്നതും നിർണായകമാണ്.

ഇന്റർനെറ്റിനെ തുറന്നതും സുരക്ഷിതവും വിശ്വാസയോഗ്യവും എല്ലാവരോടും ഉത്തരവാദിത്തമുള്ളതുമാക്കാൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ശ്രീ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഗവൺമെന്റിന്റെയും വൻകിട ബിസിനസ്സുകളുടെയും സ്വാധീനത്തിൽ നിന്ന് അത് സ്വതന്ത്രമായി നിലകൊള്ളണം. സർക്കാർ സേവനങ്ങൾ, സബ്‌സിഡികൾ മുതലായവ ലഭ്യമാക്കുന്നതിനായി ഉടൻ തന്നെ 100 കോടി ഇന്ത്യക്കാരെ ഓൺലൈനിൽ ബന്ധിപ്പിക്കും.

 

***



(Release ID: 1775218) Visitor Counter : 144


Read this release in: English , Hindi , Bengali , Tamil