തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ അന്താരാഷ്ട്ര വെബിനാർ സംഘടിപ്പിക്കുന്നു

Posted On: 25 NOV 2021 12:37PM by PIB Thiruvananthpuram
ആഗോളതലത്തിലെ തെരഞ്ഞെടുടപ്പ് പ്രവർത്തന സംവിധാനങ്ങളുടെ ഏറ്റവും വലിയ സംഘടനയായ  അസോസിയേഷൻ ഓഫ് വേൾഡ് ഇലക്ഷൻ ബോഡീസ് (A-WEB), 117 തെരഞ്ഞെടുപ്പ്  പ്രവർത്തന സംവിധാനങ്ങൾ (Election Management Bodies -EMBs) അംഗങ്ങളായും 16  പ്രാദേശിക സംഘടനകൾ  അസോസിയേറ്റ് അംഗങ്ങളായും ഉള്ള സംഘടനയാണ് .   ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആണ്  2019 സെപ്തംബർ 3 മുതൽ മൂന്ന് വർഷത്തേക്ക് എ-വെബിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്നത് . A-WEB-ന്റെ  അധ്യക്ഷ സ്ഥാനത്ത്  രണ്ട് വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ 2021 നവംബർ 26-ന് 'സ്ത്രീകളുടെയും ഭിന്ന ശേഷിക്കാരുടെയും  മുതിർന്ന പൗരൻമാരായ വോട്ടർമാരുടെയും തിരഞ്ഞെടുപ്പ് പങ്കാളിത്തം വർധിപ്പിക്കുക: മികച്ച രീതികൾ പങ്കിടലും  പുതിയ സംരംഭങ്ങളും ' എന്ന വിഷയത്തിൽ ഒരു അന്താരാഷ്ട്ര വെബിനാർ സംഘടിപ്പിക്കുന്നു.


ലോകമെമ്പാടുമുള്ള 24 രാജ്യങ്ങളിൽ നിന്നും 4 അന്താരാഷ്ട്ര സംഘടനകളിൽ നിന്നുമായി നൂറോളം പ്രതിനിധികളും  20 ഓളം നയതന്ത്ര ഉദ്യോഗസ്ഥരും വെബിനാറിൽ പങ്കെടുക്കും.

സ്ത്രീകൾ, ഭിന്ന ശേഷിക്കാർ, മുതിർന്ന പൗരൻമാരായ വോട്ടർമാർ എന്നിവരുടെ തിരഞ്ഞെടുപ്പ് പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് അവർ സ്വീകരിച്ച മികച്ച പ്രവർത്തനങ്ങളെയും സംരംഭങ്ങളെയും കുറിച്ച് വെബിനാറിൽ പങ്കെടുക്കുന്ന  സംഘടനകൾ അവതരണങ്ങൾ നടത്തും.

പരിപാടിയിൽ മൂന്ന് പ്രസിദ്ധീകരണങ്ങൾ പ്രകാശനം ചെയ്യും, കൂടാതെ സ്ത്രീകൾ, ഭിന്ന ശേഷിക്കാർ , മുതിർന്ന പൗരന്മാർ എന്നിവരുടെ  തെരഞ്ഞെടുപ്പ് പങ്കാളിത്തം സുഗമമാക്കുന്നതിനുള്ള ഒരു അന്താരാഷ്ട്ര വീഡിയോ അവതരണവും വെബിനാറിന്റെ ഭാഗമായി ഉണ്ട് 
2019 സെപ്തംബർ 2-ന് ബെംഗളൂരുവിൽ നടന്ന എ-വെബ് എക്‌സിക്യൂട്ടീവ് ബോർഡ് യോഗത്തിന്റെ തീരുമാനത്തെത്തുടർന്ന് ന്യൂഡൽഹിയിൽ ഒരു ഇന്ത്യ എ-വെബ് സെന്റർ സ്ഥാപിച്ചിട്ടുണ്ട്‌.

 

***(Release ID: 1774990) Visitor Counter : 92