പ്രധാനമന്ത്രിയുടെ ഓഫീസ്
'തടസ്സമില്ലാത്ത വായ്പാ പ്രവാഹത്തിനും സാമ്പത്തിക വളർച്ചയ്ക്കും വേണ്ടിയുള്ള സമന്വയം സൃഷ്ടിക്കൽ' എന്ന വിഷയത്തിലുള്ള സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
Posted On:
18 NOV 2021 10:44AM by PIB Thiruvananthpuram
'തടസ്സമില്ലാത്ത വായ്പാ പ്രവാഹത്തിനും സാമ്പത്തിക വളർച്ചയ്ക്കും വേണ്ടിയുള്ള സമന്വയം സൃഷ്ടിക്കൽ' എന്ന വിഷയത്തിലുള്ള സമ്മേളനത്തിന്റെ സമാപന യോഗത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് (2021 നവംബർ 18 ) ന് ഉച്ചയ്ക്ക് 12 മണിക്ക് ന്യൂഡൽഹിയിലെ ദി അശോക് ഹോട്ടലിൽ അഭിസംബോധന ചെയ്യും
ധനമന്ത്രാലയത്തിന്റെ ധനകാര്യ സേവന വകുപ്പാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മന്ത്രാലയങ്ങൾ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, വ്യവസായ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും. കേന്ദ്ര ധനമന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.
(Release ID: 1772857)
Visitor Counter : 179
Read this release in:
Telugu
,
Assamese
,
Gujarati
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Odia
,
Tamil
,
Kannada