ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങള്‍
Posted On:
17 NOV 2021 9:13AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 113.68 കോടി ഡോസ് വാക്സിന്
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 1,28,555 പേര് ; 527 ദിവസത്തിനിടെ ഏറ്റവും കുറവ്
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തില്‍ താഴെ മാത്രം; നിലവില്‍ 0.37 ശതമാനം; 2020 മാര്‍ച്ചിനുശേഷം
ഏറ്റവും കുറഞ്ഞ നിലയില്‍
രോഗമുക്തി നിരക്ക് 98.28 % ; 2020 മാര്‍ച്ചിനുശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ 12,134 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,38,73,890 ആയി
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 10,197 പേര്‍ക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.82%) കഴിഞ്ഞ 44 ദിവസമായി 2 ശതമാനത്തില്‍ താഴെ
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.96%) കഴിഞ്ഞ 54 ദിവസമായി 2 ശതമാനത്തില്‍ താഴെ
ആകെ നടത്തിയത് 62.70 കോടി പരിശോധനകള്‍.
****
(Release ID: 1772464)
Visitor Counter : 140