ശാസ്ത്ര സാങ്കേതിക മന്ത്രാലയം
azadi ka amrit mahotsav

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് "ടെക് നീവ്/नींव @75” ഉദ്ഘാടനം ചെയ്തു

Posted On: 15 NOV 2021 1:36PM by PIB Thiruvananthpuram
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ ജിതേന്ദ്ര സിംഗ് ഇന്ന് "ടെക് നീവ് (NEEV)/ नींव @75" ഉദ്ഘാടനം ചെയ്തു. ജൻജാതീയ ഗൗരവ് ദിവസത്തോടനുബന്ധിച്ചു ആദിവാസി സമൂഹങ്ങളിൽ നിന്നുള്ളവരുൾപ്പെടെയുള്ള വിജയകരമായ സ്റ്റാർട്ടപ്പുകളുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു.

ഗോത്ര സമൂഹങ്ങൾക്കിടയിൽ ശാസ്ത്രീയ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സമഗ്ര സാമൂഹിക-സാമ്പത്തിക വികസനത്തിനുമായി 2022 അവസാനത്തോടെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പട്ടികവർഗ വിഭാഗങ്ങൾക്കായി 30 സയൻസ് ടെക്‌നോളജി ആന്റ് ഇന്നൊവേഷൻ (എസ്‌ടിഐ) ഹബ്ബുകൾ ഗവൺമെൻറ് സ്ഥാപിക്കുമെന്ന് ഡോ ജിതേന്ദ്ര സിംഗ് അറിയിച്ചു. പട്ടികജാതി/പട്ടികവർഗക്കാർക്കാ
യുള്ള  നിർദിഷ്ട 75 എസ്‌ടിഐ ഹബുകളിൽ, 20 എണ്ണം ഇതിനോടകം ശാസ്ത്ര സാങ്കേതിക വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഇത് കാർഷിക, കാർഷികേതര മേഖലകളിലും മറ്റ് അനുബന്ധ ഉപജീവന മേഖലകളിലുമായി വ്യാപിച്ചുകിടക്കുന്ന വിവിധ പ്രവർത്തനങ്ങളിലൂടെ 20,000 പേർക്ക് നേരിട്ട് പ്രയോജനം ചെയ്യും.
 
ആഗോള നൂതനാശയ സൂചികയിൽ (ജിഐഐ) ഇന്ത്യയുടെ വളർച്ചാ പാതയും, കോവിഡ്-19 ന്റെ  പ്രത്യാഘാതങ്ങൾക്കിടയിലും രാജ്യത്തിൻറെ ആഗോള നൂതനാശയ സൂചിക 46 ആയി ഉയർന്നതും ഡോ ജിതേന്ദ്ര സിംഗ് എടുത്തു പറഞ്ഞു. ഗവേഷണത്തിനും വികസനത്തിനുമുള്ള ചെലവുകൾ വര്ധിപ്പിക്കുന്നതും, നൂതനാശയ മേഖലയിൽ നിക്ഷേപം നടത്തുന്നതും, നൂതന ആശയ അധിഷ്‌ഠിത സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുന്നു. ടെക് നീവ് പരമ്പരാഗതവും പ്രാദേശികവും തദ്ദേശീയവുമായ അറിവുകളുടെ സമന്വയത്തിനും, നൂതന ഗവേഷണങ്ങളിലൂടെ ശാസ്ത്ര അവബോധമുള്ള സമൂഹത്തിന്റെ വികസനത്തിലേക്കും നയിക്കുമെന്നും മന്ത്രി പറഞ്ഞു.
 
ടെക് നീവ് എന്നത്, തുല്യത ഉറപ്പാക്കുന്ന സാമ്പത്തിക രംഗം സൃഷ്ടിച്ച കൊണ്ട് സമൂഹത്തെ ശാക്തീകരിക്കുന്നതിൽ എസ്‌ടിഐയുടെ സ്വാധീനം എടുത്തുകാണിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷമാണ്. 75 മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടിയിൽ ഇതുമായി ബന്ധപ്പെട്ട മേഖലയിലുള്ളവരുടെ അനുഭവം പങ്കുവെക്കൽ, സാമൂഹികമാറ്റത്തിന് നേതൃത്വം നൽകിയവരുടെ  സമ്മേളനം, വിവിധ പങ്കാളികളുടെ വട്ടമേശ ചർച്ചകൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ ആത്മ നിർഭർ ഭാരതിലേക്കുള്ള ഇന്ത്യയുടെ പുരോഗതിയെക്കുറിച്ചുള്ള 75 സംഭവങ്ങളും പ്രദർശിപ്പിക്കും.
*****
 

(Release ID: 1771954) Visitor Counter : 195