ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
12 NOV 2021 9:23AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 110.79 കോടി ഡോസ് വാക്സിൻ
കഴിഞ്ഞ 24 മണിക്കൂറിൽ 12,516 പുതിയ കേസുകൾ
രോഗമുക്തി നിരക്ക് 98.26%; മാർച്ച് 2020 മുതൽ ഏറ്റവും ഉയർന്ന നിരക്ക്
കഴിഞ്ഞ 24 മണിക്കൂറിനിടെ 13,155 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,38,14,080 ആയി
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെ; നിലവിലെ നിരക്ക് 0.40%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,37,416 പേർ; 267 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.07 ശതമാനമാണ്. കഴിഞ്ഞ 39 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.10%) – 49 ദിവസമായി 2% ത്തിൽ താഴെ
ആകെ നടത്തിയത് 62.10 കോടി പരിശോധനകൾ
***
(Release ID: 1771141)
Visitor Counter : 206