വ്യോമയാന മന്ത്രാലയം

വ്യോമയാന ഡയറക്ടറേറ്റ് ജനറലിലെ ഇ-ഗവേണൻസ് പ്ലാറ്റ്‌ഫോമായ eGCA യ്ക്ക്, കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ ജ്യോതിരാധിത്യ എം. സിന്ധ്യ , തുടക്കം കുറിച്ചു

Posted On: 11 NOV 2021 1:08PM by PIB Thiruvananthpuram
രാജ്യം, ആസാദി കാ അമൃത മഹോത്സവ് ആഘോഷിക്കുന്ന വേളയിൽ, വ്യോമയാന ഡയറക്ടറേറ്റ് ജനറലിലെ ഇ - ഗവേണൻസ് പ്ലാറ്റ്ഫോമായ eGCA, കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ. ജ്യോതിരാധിത്യ  എം. സിന്ധ്യ, രാജ്യത്തിനു സമർപ്പിച്ചു 
 
DGCA യുടെ നടപടിക്രമങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയിൽ മനുഷ്യ ഇടപെടൽ കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ് ഇ - ഗവേണൻസ് പ്ലാറ്റ്ഫോമായ eGCA എന്ന് ശ്രീ. സിന്ധ്യ ചടങ്ങിൽ അഭിപ്രായപ്പെട്ടു 
 
DGCA യുടെ പ്രവർത്തനങ്ങളുടെ 70% വരുന്ന 99 സേവനങ്ങൾ eGCA യ്ക്ക് കീഴിൽ പ്രാഥമിക ഘട്ടങ്ങളിൽ ലഭ്യമാക്കുമെന്നും, പിന്നീട് മറ്റു ഘട്ടങ്ങളിലായി 198 സേവനങ്ങൾ കൂടി ഉൾപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
 
ഉത്പാദനക്ഷമത വർധിപ്പിക്കാനും, സുതാര്യത ഉയർത്താനും, നിരീക്ഷണ നടപടിക്രമങ്ങൾ മെച്ചപ്പെടുത്താനും, നടപടിക്രമങ്ങളിലെ കാര്യക്ഷമത കുറവ്, മനുഷ്യ ഇടപെടൽ എന്നിവ കുറയ്ക്കാനും ഈ ഏകജാലക സംവിധാനം വഴി തുറക്കുമെന്നും കേന്ദ്രമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. 
 
ഐടി അടിസ്ഥാന സൗകര്യ-സേവന വിതരണ ചട്ടക്കൂടിന് ഒരു ശക്തമായ അടിത്തറ സൃഷ്ടിക്കാൻ ഈ പദ്ധതി സാഹചര്യമൊരുക്കും. വിവിധ സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ, മേഖലാതല കാര്യാലയങ്ങളുമായുള്ള ബന്ധം, ആവശ്യമായ വിവരങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതും, സുരക്ഷിത സാഹചര്യങ്ങളിൽ വേഗത്തിലുള്ള ഓൺലൈൻ സേവന വിതരണം ലഭ്യമാക്കുന്നതും   ലക്ഷ്യമിട്ടുള്ള ഒരു പോർട്ടൽ, തുടങ്ങി സമഗ്രമായ പരിഹാര സംവിധാനങ്ങൾ ഈ ഇ -പ്ലാറ്റുഫോമ്  നൽകുന്നു. TCS സർവീസ് പ്രൊവൈഡറും, PWC പദ്ധതി നിർവഹണ കൺസൾട്ടന്റുമായാണ് ഈ പദ്ധതി നടപ്പാക്കിയിട്ടുള്ളത്. 
 
DGCA യ്ക്ക് കീഴിലുള്ള പൈലറ്റുമാർ, എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർമാർ, എയർ ട്രാഫിക് കൺട്രോളേഴ്‌സ്, എയർ ഓപ്പറേറ്റേഴ്സ്, എയർപോർട്ട് ഓപ്പറേറ്റേഴ്സ്, ഫ്ളയിങ്  ട്രെയിനിങ് ഓർഗനൈസേഷൻസ്, മെയിന്റനൻസ് ആൻഡ് ഡിസൈൻ ഓർഗനൈസേഷൻസ് തുടങ്ങിയവർക്ക് നൽകിവന്ന എല്ലാ സേവനങ്ങളും eGCA ഓൺലൈനിൽ ലഭ്യമാണ്. അപേക്ഷകർക്ക് ഓൺലൈനായി വിവിധ സേവനങ്ങൾക്ക്  അപേക്ഷിക്കാനും, തങ്ങളുടെ രേഖകൾ  സമർപ്പിക്കാനും സാധിക്കും. ലഭിക്കുന്ന അപേക്ഷകൾ DGCA ഉദ്യോഗസ്ഥരുടെ കീഴിൽ പരിശോധിക്കുകയും അനുമതി, ലൈസൻസ് തുടങ്ങിയവ ഓൺലൈനായി നൽകുകയും ചെയ്യുന്നതാണ്. തങ്ങളെ സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കുന്നതിനും, നിലവിലുള്ളവയിൽ മാറ്റം വരുത്തുന്നതിനായി പൈലറ്റുമാർ, എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയർമാർ എന്നിവർക്ക് വേണ്ടി ഒരു മൊബൈൽ ആപ്ലിക്കേഷനും തുടക്കം കുറിച്ചിട്ടുണ്ട്.
 
***


(Release ID: 1770931) Visitor Counter : 41