ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

96 രാജ്യങ്ങൾ, വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ പരസ്പര സ്വീകാര്യത അംഗീകരിച്ചു: ഡോ മൻസുഖ് മാണ്ഡവ്യ

Posted On: 09 NOV 2021 4:24PM by PIB Thiruvananthpuram

 



ന്യൂഡൽഹി: നവംബർ 09, 2021


രാജ്യത്തുടനീളം കോവിഡ്-19 വാക്‌സിനേഷന്റെ ഗതി വേഗത്തിലാക്കാനും വ്യാപിപ്പിക്കാനുമുള്ള കേന്ദ്ര ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധതയുടെ ഫലമായി 2021 ഒക്ടോബർ 21-ന് 100 കോടി ഡോസുകൾ എന്ന നാഴികക്കല്ല് പിന്നിട്ടു. ലോകത്തെ ഏറ്റവും വലിയ കോവിഡ് വാക്സിനേഷൻ പരിപാടിയുടെ ഗുണഭോക്താക്കൾ അംഗീകരിക്കപ്പെടുന്നതിനും അതുവഴി വിദ്യാഭ്യാസം, ബിസിനസ്സ്, വിനോദ സഞ്ചാരം ആവശ്യങ്ങൾക്കുള്ള അവരുടെ യാത്രകൾ എളുപ്പമാക്കുന്നതിനും കേന്ദ്ര ഗവൺമെന്റ് മറ്റ് ലോകരാജ്യങ്ങളുമായി ആശയവിനിമയം തുടരുന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഇന്ന്  അറിയിച്ചതാണ് ഇക്കാര്യം.

നിലവിൽ, 96 രാജ്യങ്ങൾ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ പരസ്പരം അംഗീകരിച്ചിട്ടുണ്ട്.  കൂടാതെ കോവിഷിൽഡ്, ലോകാരോഗ്യ സംഘടന അംഗീകൃത/ദേശീയ അംഗീകാരമുള്ള വാക്സിനുകൾ ഉപയോഗിച്ച് പൂർണ്ണമായി വാക്സിനേഷൻ എടുത്ത ഇന്ത്യൻ യാത്രക്കാരുടെ  വാക്സിനേഷൻ സർട്ടിഫിക്കറ്റുകളും അംഗീകരിക്കുന്നുണ്ട് .  ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന വ്യക്തികൾക്ക് ചില ഇളവുകൾ, 2021 ഒക്‌ടോബർ 20-നുള്ള  കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങളിൽ (https://www.mohfw.gov.in/pdf/GuidelinesforInternationalArrival20thOctober2021.pdf)  നൽകിയിട്ടുണ്ട്.  വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക്, രാജ്യാന്തര യാത്രാ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കോവിൻ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

അന്തർദ്ദേശീയ യാത്ര സുഗമമാക്കുന്നതിന്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും വാക്‌സിൻ സർട്ടിഫിക്കറ്റുകളുടെയും ലോകാരോഗ്യ സംഘടനയുടെയും ദേശീയ അംഗീകാരമുള്ള വാക്‌സിനുകളുടെയും   പരസ്പര അംഗീകാരത്തിനായി എല്ലാ രാജ്യങ്ങളുമായും തുടർച്ചയായ ആശയവിനിമയം നടത്തിവരികയാണ്.

 
RRTN/SKY

(Release ID: 1770330) Visitor Counter : 197