രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ദീപാവലിയുടെ തലേന്ന് ജനങ്ങൾക്ക് ആശംസകൾ നേർന്ന് രാഷ്ട്രപതി

Posted On: 03 NOV 2021 4:50PM by PIB Thiruvananthpuram



ന്യൂ ഡൽഹി: നവംബർ 03, 2021


രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് ദീപാവലിയുടെ തലേന്ന് സഹപൗരന്മാർക്ക് ആശംസകൾ നേർന്നു.

ദീപാവലിയുടെ ശുഭകരമായ ഈ അവസരത്തിൽ രാജ്യത്തിന്റെ അകത്തും പുറത്തും താമസിക്കുന്ന എല്ലാ സഹപൗരന്മാർക്കും  അദ്ദേഹം ഊഷ്മളമായ ആശംസകളും നന്മകളും നേർന്നു.

ദീപാവലി, സമൃദ്ധിയും സന്തോഷവും പരസ്പരം പങ്കുവയ്ക്കുന്നതിനുള്ള ഒരു ശുഭകരമായ അവസരം ആണ്. വൃത്തിയുള്ളതും സുരക്ഷിതവും ആയ രീതിയിൽ ഈ ഉത്സവം ആഘോഷിക്കാനും, പരിസ്ഥിതിയുടെ സംരക്ഷണം ഉറപ്പുവരുത്താനും നമ്മുക്ക് ഈ അവസരത്തിൽ പ്രതിജ്ഞ എടുക്കാം എന്നും രാഷ്‌ട്രപതി അഭിപ്രായപ്പെട്ടു.

 
RRTN

(Release ID: 1769244) Visitor Counter : 166