ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 03 NOV 2021 9:08AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധകുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 107.29 കോടി ഡോസ് വാക്സിൻ

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 11,903 പേർക്ക്

രോഗമുക്തിനിരക്ക് 98.22%; മാർച്ച് 2020നുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ 14,159 പേർ സുഖംപ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,36,97,740 ആയി

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരുശതമാനത്തിൽ താഴെമാത്രം; നിലവിൽ 0.44 ശതമാനം; 2020 മാർച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയിൽ

രാജ്യത്തു നിലവിൽ ചികിത്സയിലുള്ളത് 1,51,209 പേർ; കഴിഞ്ഞ 252 ദിവസത്തിനിടയിലെ ഏറ്റവും കുറവ്

പ്രതിദിന രോഗസ്ഥിരീകരണനിരക്ക് (1.11%) കഴിഞ്ഞ 30 ദിവസമായി 2 ശതമാനത്തിൽ താഴെ

പ്രതിവാര രോഗസ്ഥിരീകരണനിരക്ക് (1.18%) കഴിഞ്ഞ 40 ദിവസമായി 2 ശതമാനത്തിൽ താഴെ

ആകെ നടത്തിയത് 61.12 കോടി പരിശോധനകൾ


(Release ID: 1769108) Visitor Counter : 171