ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
azadi ka amrit mahotsav

14-ാമത് അർബൻ മൊബിലിറ്റി കോൺഫറൻസ് 2021, ശ്രീ ഹർദീപ് സിംഗ് പുരി നാളെ ഉദ്ഘാടനം ചെയ്യും

प्रविष्टि तिथि: 28 OCT 2021 3:18PM by PIB Thiruvananthpuram

 

 


ന്യൂഡൽഹി, ഒക്ടോബർ 28, 2021

അർബൻ മൊബിലിറ്റി ഇന്ത്യ (UMI) കോൺഫറൻസിന്റെ 14-ാമത് പതിപ്പ് 2021 ഒക്ടോബർ 29-ന് കേന്ദ്ര നഗര-ഭവന കാര്യ മന്ത്രാലയം വെർച്വലായി സംഘടിപ്പിക്കുന്നു. ഭവന, നഗരകാര്യ മന്ത്രി ശ്രീ ഹർദീപ് എസ്. പുരി കോൺഫറൻസ് ഉദ്ഘാടനം ചെയ്യും.

സമൂഹത്തിലെ എല്ലാവരെയും ഉൾക്കൊള്ളുന്ന നഗര ഗതാഗത സംവിധാനം എന്ന ലക്ഷ്യവുമായി "എല്ലാവർക്കും ഗതാഗതസൗകര്യം" എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള, പ്രത്യേകിച്ച് ഭിന്നശേഷിയുള്ളവർ, പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ എന്നിവരുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട്, താങ്ങാനാവുന്നതും, വൃത്തിയുള്ളതും, സുരക്ഷിതവും, കാര്യക്ഷമവുമായ ഗതാഗത സംവിധാനങ്ങൾ നൽകുന്നതുമായി ഈ വീക്ഷണം ബന്ധപ്പെട്ടിരിക്കുന്നു. ഒരു നിർണായക വിഷയമായതിനാൽ എല്ലാവരെയും ഉൾക്കൊള്ളുന്ന നഗര ഗതാഗതം എന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ഈ പ്രമേയം ചർച്ച ചെയ്യേണ്ടതുണ്ട്.

 
നഗര ഗതാഗതരംഗത്തെ മികവിനുള്ള സംസ്ഥാന/നഗര ജേതാക്കൾക്കുള്ള പുരസ്‌കാര സമർപ്പണ ചടങ്ങിൽ ശ്രീ ഹർദീപ് സിംഗ് പുരി അധ്യക്ഷനാകും.
 
RRTN/SKY

(रिलीज़ आईडी: 1767257) आगंतुक पटल : 195
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Punjabi