പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഹിമാചൽ പ്രദേശിലെ കുളുവിൽ തീപിടിത്തത്തെ തുടർന്നുണ്ടായ ദുരന്തത്തിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി

Posted On: 27 OCT 2021 3:48PM by PIB Thiruvananthpuram

ഹിമാചൽ പ്രദേശിലെ കുളുവിലുണ്ടായ തീപിടിത്ത ദുരന്തത്തിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംസ്ഥാന ഗവണ്മെന്റും പ്രാദേശിക ഭരണകൂടവും രക്ഷാപ്രവർത്തനത്തിൽ   പൂർണ സജ്ജമായിട്ടാണ്  ഏർപ്പെട്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരു ട്വീറ്റിൽ പ്രധനമന്ത്രി പറഞ്ഞു :

"ഹിമാചൽ പ്രദേശിലെ കുളുവിൽ ഉണ്ടായ തീപിടുത്തം അങ്ങേയറ്റം ദുഃഖകരമാണ്. ചരിത്രപ്രസിദ്ധമായ മലാന ഗ്രാമത്തിലെ ഈ ദുരന്തത്തിന് ഇരയായവരുടെ എല്ലാ കുടുംബങ്ങളോടും ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു. സംസ്ഥാന സർക്കാരും പ്രാദേശിക ഭരണകൂടവും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്."



(Release ID: 1766918) Visitor Counter : 138