ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 103.53 കോടി പിന്നിട്ടു

Posted On: 27 OCT 2021 9:34AM by PIB Thiruvananthpuram

 




ന്യൂഡൽഹി, ഒക്ടോബർ 27  , 2021


കഴിഞ്ഞ 24 മണിക്കൂറിൽ  55,89,124 ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം  103.53 കോടി  (1,03,53,25,577)  പിന്നിട്ടു.1,02,95,714 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.

 

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,021  പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം3,35,97,339 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.19 %. രോഗമുക്തി നിരക്ക് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന തോതിൽ ആണ്.

 

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമഫലമായി, തുടർച്ചയായി 122-ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തിൽ താഴെയാണ്.

 

കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്13,451 പേർക്കാണ്. നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 1,62,661  പേരാണ് - 242   ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ  0.48  ശതമാനമാണ് - മാർച്ച് 2020 മുതലുള്ള ഏറ്റവും കുറഞ്ഞ കണക്ക്.


രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,62,661 പരിശോധനകൾ നടത്തി. ആകെ60.32 കോടിയിലേറെ (60,32,07,505) പരിശോധനകളാണ് ഇതുവരെ നടത്തിയത്.


പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ  1.22 ശതമാനമാണ് - 33  ദിവസമായി 2% ത്തിൽ താഴെ.  

 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്1.03 ശതമാനമാണ്. കഴിഞ്ഞ 23  ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയും, 58  ദിവസമായി 3 ശതമാനത്തിൽ താഴെയുമാണ്.

IE 



(Release ID: 1766860) Visitor Counter : 168