ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ക്ഷയരോഗ നിവാരണത്തിനുള്ള പുതുശ്രമങ്ങളുടെ ഭാഗമായുള്ള WHO SEAR ഉന്നതതല യോഗത്തിന്റെ ഉദ്ഘാടന വേളയിൽ ഡോ ഭാരതി പവാർ സംസാരിച്ചു

Posted On: 26 OCT 2021 12:02PM by PIB Thiruvananthpuram



ന്യൂഡൽഹി, ഒക്ടോബർ 26 , 2021

ക്ഷയരോഗ നിവാരണത്തിനുള്ള പുതുശ്രമങ്ങളുടെ ഭാഗമായുള്ള WHO SEAR ഉന്നതതല യോഗത്തിന്റെ ഉദ്ഘാടന വേളയിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ ഇന്ന് സംസാരിച്ചു.

ആറ് മേഖലകളുമെടുത്താൽ ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധയുള്ളത് തെക്ക്-കിഴക്കൻ ഏഷ്യ മേഖലയിലാണെന്ന വസ്തുത യോഗത്തെ അഭിസംബോധന ചെയ്യവെ കേന്ദ്ര സഹമന്ത്രി ഊന്നിപ്പറഞ്ഞു. നൂറ്റാണ്ടുകളായി ക്ഷയരോഗം പ്രധാന മരണകരണങ്ങളിലൊന്നായിരുന്നതായും, ഇപ്പോൾ എച്ച്ഐവി / എയ്ഡ്‌സ്, മലേറിയ എന്നിവയെ മറികടന്ന് ഒരു പകർച്ചവ്യാധി മൂലമുള്ള ലോകത്തിലെ ഏറ്റവും വലിയ മരണകാരണമായി ഇത് മാറിയിട്ടുണ്ടെന്നും അവർ പറഞ്ഞു. ഈ മരണങ്ങളിൽ ഭൂരിഭാഗവും സംഭവിക്കുന്നത് സാമ്പത്തികമായി ഉത്പാനക്ഷമതയുള്ള 15 നും 45 നും ഇടയിൽ പ്രായമുള്ള യുവാക്കൾക്കിടയിലാണ്. സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾക്ക് ഇതിടയാക്കുന്നു.

ക്ഷയരോഗബാധിതരിൽ കോവിഡിന്റെ ആഘാതം ചൂണ്ടിക്കാട്ടിയ മന്ത്രി, ക്ഷയരോഗത്തിനെതിരായ പോരാട്ടത്തിൽ വർഷങ്ങൾ കൊണ്ട്  നേടിയ പുരോഗതി ഏതാനും മാസങ്ങൾക്കുള്ളിൽ,മഹാമാരി അട്ടിമറിച്ചതായി വ്യക്തമാക്കി. ക്ഷയരോഗ നിർമാർജന ശ്രമങ്ങളെ സഹായിക്കുന്ന വലിയ പഠനങ്ങൾക്കും  മഹാമാരി കാരണമായിട്ടുണ്ട്.

ഇന്ത്യയിലും ഇന്തോനേഷ്യയിലും 2020 ലെ  ക്ഷയരോഗ നിവാരണ പദ്ധതികളുടെ, ബഡ്ജറ്റിന്റെ 43% ആഭ്യന്തര സ്രോതസ്സുകളിൽ നിന്നായതും ആഭ്യന്തര വിഭവ വിഹിതം വർദ്ധിപ്പിച്ചതും  പ്രോത്സാഹജനകമായ രാഷ്ട്രീയ പ്രതിബദ്ധതയായി അവർ  ഉയർത്തിക്കാട്ടി. 2017 മാർച്ചിലെ "കോൾ ഫോർ ആക്ഷൻ" തെക്ക്-കിഴക്കനേഷ്യൻ രാജ്യങ്ങളിൽ ക്ഷയരോഗം അവസാനിപ്പിക്കുന്നതിനുള്ള നവീകരിച്ച ക്ഷയരോഗ നിവാരണ തന്ത്രങ്ങൾ നടപ്പിലാക്കുന്നതിലേക്ക് നയിച്ചു. 2018 സെപ്റ്റംബറിൽ ഉന്നതതല ഐക്യരാഷ്ട്രസഭ യോഗത്തിന് (UNHLM) മുന്നോടിയായി, 2018 മാർച്ചിൽ  ഡൽഹിയിൽ നടന്ന എൻഡ്-ടിബി ഉച്ചകോടിയിൽ ഇത് ആവർത്തിച്ചതായി  മന്ത്രി കൂട്ടിച്ചേർത്തു.

കാര്യമായ പുരോഗതി ഉണ്ടായിട്ടും, മേഖല ഒന്നാകെ പരിഗണിക്കുമ്പോൾ, ക്ഷയരോഗ നിവാരണത്തിൽ നേടിയ 2020 ലെ നാഴികക്കല്ലുകൾ നഷ്‌ടമായി.  കൂടാതെ ഉടനടി പരിഹാര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, 2022 ലെ ലക്ഷ്യങ്ങളും നേടാനായേക്കില്ലെന്ന ആശങ്കയും കേന്ദ്ര സഹമന്ത്രി പ്രകടിപ്പിച്ചു. 2023-ൽ അടുത്ത ഉന്നതതല ഐക്യരാഷ്ട്രസഭ യോഗം നടക്കാനിരിക്കെ, പുരോഗതി അവലോകനം ചെയ്യുകയും അതിനനുസരിച്ച് നമ്മുടെ പ്രതികരണം പുനഃക്രമീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി. പുതിയ രോഗനിർണയ സംവിധാനങ്ങൾ, വാക്‌സിനുകൾ, മരുന്നുകൾ എന്നിവയുടെ വികസനം ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും ക്ഷയരോഗ നിവാരണം  മുന്നോട്ട് കൊണ്ടുപോകുന്നതിന് ഡിജിറ്റൽ സാങ്കേതികവിദ്യ, നിർമ്മിതബുദ്ധി, മറ്റ് കണ്ടുപിടുത്തങ്ങൾ എന്നിവ ഉപയോഗിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസും യോഗത്തിൽ പങ്കെടുത്തു.

 
IE/SKY


(Release ID: 1766660) Visitor Counter : 158