വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

മഹാത്മാഗാന്ധി നാഷണൽ ഫെല്ലോഷിപ്പിന്റെ രണ്ടാം ഘട്ടം കോഴിക്കോട് ഐഐഎം ഉൾപ്പെടെ 8 ഐഐഎമ്മുകളിൽ കൂടി കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യ വികസന മന്ത്രി ഉദ്ഘാടനം ചെയ്തു

Posted On: 25 OCT 2021 4:10PM by PIB Thiruvananthpuram

 



ന്യൂഡൽഹി, ഒക്ടോബർ 25, 2021

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ ഇന്ന് മഹാത്മാഗാന്ധി നാഷണൽ ഫെലോഷിപ്പിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു. യുവാക്കൾക്ക് അടിസ്ഥാന തലത്തിൽ നൈപുണ്യ വികസനം വർധിപ്പിക്കുന്നതിന് അവസരമൊരുക്കുന്നതാണ് രണ്ട് വർഷത്തെ ഫെലോഷിപ്പ്.

അക്കാദമിക പങ്കാളികളായ ഐഐഎമ്മുകളുടെ ക്ലാസ്സ് റൂം സെഷനുകളും ജില്ലാ തലത്തിൽ ഫീൽഡ് വർക്കും സംയോജിപ്പിച്ച് കൊണ്ട്, ഗ്രാമീണ മേഖലയിലെ തൊഴിൽ, സാമ്പത്തിക ഉൽപാദനം ഉയർത്തുന്നതിനും ജീവിതോപാധികൾ വർധിപ്പിക്കുന്നതിനും തടസ്സം നിൽക്കുന്ന വസ്തുതകൾ കണ്ടെത്തി പരിഹാര പദ്ധതികൾ സൃഷ്ടിക്കുന്നതിനാണ് രണ്ടുവർഷത്തെ ഫെലോഷിപ്പ് വിഭാവനം ചെയ്യുന്നത്.

നൈപുണ്യ വികസന ശ്രമങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് താഴെത്തട്ടിൽ സാമൂഹിക മാറ്റത്തിന്റെ ഉത്തേജകമായി പ്രവർത്തിക്കാൻ ശ്രീ പ്രധാൻ ഫെല്ലോസിനോട് ആഹ്വാനം ചെയ്തു. ജില്ലാ കളക്ടർമാരോടും അക്കാദമിക പങ്കാളികളായ ഐഐഎമ്മുകളോടും ഫെലോഷിപ്പിന് അർഹരായവർക്ക് സൗകര്യമൊരുക്കാനും ഈ കൂട്ടായ്മയിലൂടെ മാറ്റത്തിന്റെ വിജയഗാഥ സൃഷ്ടിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

 
എം‌ജി‌എൻ‌എഫ് ഘട്ടം-1 (പൈലറ്റ്): ഐഐഎം ബംഗളുരുമായി അക്കാദമിക സഹകരണത്തോടെ ആരംഭിച്ചു. 69 പേർ നിലവിൽ 6 സംസ്ഥാനങ്ങളിലായി 69 ജില്ലകളിൽ സേവനമനുഷ്ഠിക്കുന്നു.

 

എം‌ജി‌എൻ‌എഫ് രണ്ടാം ഘട്ടം (ദേശീയ വ്യാപകമായി): 661 സ്കോളർഷിപ്പ് ഫെലോകളുമായി ഒക്‌ടോബർ 25-ന് സമാരംഭിച്ചു. ഇവരെ രാജ്യത്തെ എല്ലാ ജില്ലകളിലും വിന്യസിക്കും. ഐഐഎം കോഴിക്കോട് ഉൾപ്പെടെ 8 ഐഐഎമ്മുകൾ കൂടി പുതുതായി ഉൾപ്പെടുത്തിയതോടെ പദ്ധതിയുടെ ഭാഗമായ ആകെ ഐഐഎമ്മുകളുടെ എണ്ണം ഒൻപതായി.
 
 
RRTN/SKY

(Release ID: 1766498) Visitor Counter : 214