വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

67 -ാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു സമ്മാനിച്ചു

Posted On: 25 OCT 2021 4:54PM by PIB Thiruvananthpuram


ന്യൂഡൽഹി, ഒക്ടോബർ 25, 2021

ദേശീയ ചലച്ചിത്ര പുരസ്‌കാര സമർപ്പണത്തിന്റെ 67-ാമത് പതിപ്പിൽ, വിഖ്യാതമായ ദാദാ സാഹെബ് ഫാൽക്കെ അവാർഡ് ഉൾപ്പെടെയുള്ള 2019 ലെ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു വിതരണം ചെയ്തു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ശ്രീ എസ് മുരുകൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

പ്രശസ്ത നടൻ ശ്രീ രജനികാന്തിന് ദാദാ സാഹെബ് ഫാൽക്കെ അവാർഡും വിവിധ ഭാഷകളിലെ സിനിമാ നടന്മാർക്ക് ദേശീയ അവാർഡുകളും ഉപരാഷ്ട്രപതി സമ്മാനിച്ചു. സാമൂഹികവും ധാർമ്മികവുമായ സന്ദേശത്തിന്റെ വാഹകരായിരിക്കണം സിനിമയെന്ന് അദ്ദേഹം പറഞ്ഞു. സിനിമകളിൽ അക്രമം, കടുത്ത അശ്ലീലം, അസഭ്യം എന്നിവ ചിത്രീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഉപരാഷ്ട്രപതി ചലച്ചിത്ര നിർമ്മാതാക്കളോട് ആവശ്യപ്പെട്ടു.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വിനോദത്തിനുള്ള തുല്യ അവസരം ഒരുക്കേണ്ടതിന്റെ പ്രാധാന്യം ചടങ്ങിൽ സംസാരിച്ച കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് താക്കൂർ എടുത്തു പറഞ്ഞു. രാജ്യത്തിൻറെ വിദൂര ദേശങ്ങളിലെയും ഗ്രാമങ്ങളിലെയും പ്രേക്ഷകരിലേക്ക് സിനിമകൾ എത്തിക്കാനുള്ള വഴികൾ തേടാൻ മന്ത്രി ചലച്ചിത്ര വ്യവസായത്തെ ഉദ്ബോധിപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം അനുസ്മരിച്ചുകൊണ്ട്, 52 -ാമത് IFFI യിൽ 75 പ്രതിഭാശാലികളായ യുവാക്കൾക്ക് അവരുടെ പ്രതിഭ ലോക വേദിയിൽ പ്രദർശിപ്പിക്കാനുള്ള അവസരമൊരുക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ് രാജ്യത്തുടനീളമുള്ള അമറ്റർ ചലച്ചിത്ര പ്രവർത്തകരിൽ നിന്നും സിനിമാ പ്രേമികളിൽ നിന്നും എൻട്രികൾ ക്ഷണിക്കുന്നു. മികച്ച 75 എൻട്രികൾക്ക് ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ചലച്ചിത്രമേളയായ IFFI യിൽ പ്രാതിനിധ്യം നൽകും.

അവാർഡ് ലഭിച്ചവരുടെയും ജൂറി അംഗങ്ങളുടെയും വിശദ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക:

https://pib.gov.in/PressReleasePage.aspx?PRID=1706663

 
RRTN/SKY
 
*************


(Release ID: 1766364) Visitor Counter : 190