രാജ്യരക്ഷാ മന്ത്രാലയം

DefExpo 2022 ന് മുന്നോടിയായാലുള്ള അംബാസഡർമാരുടെ വട്ട മേശ സമ്മേളനത്തിൽ രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അധ്യക്ഷത വഹിച്ചു

Posted On: 25 OCT 2021 3:01PM by PIB Thiruvananthpuram

 



ന്യൂഡൽഹി, ഒക്ടോബർ 25, 2021

DefExpo 2022 ന് മുന്നോടിയായി, സൗഹൃദ വിദേശ രാജ്യങ്ങളെയും ആഗോള പ്രതിരോധ ഉത്പാദന വ്യവസായങ്ങളെയും വിശ്വാസത്തിലെടുക്കുക ലക്ഷ്യമിട്ട് 2021 ഒക്ടോബർ 25 ന് (ഇന്ന്) ന്യൂഡൽഹിയിൽ സംഘടിപ്പിച്ച അംബാസഡർമാരുടെ വട്ട മേശ സമ്മേളനത്തിൽ രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അധ്യക്ഷത വഹിച്ചു. 2022 മാർച്ച് 10 മുതൽ 13 വരെ ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുന്ന DefExpo 2022 ന്റെ ആസൂത്രണം, ക്രമീകരണങ്ങൾ, മറ്റ് വിശദാംശങ്ങൾ എന്നിവ സംബന്ധിച്ച് വിദേശ മിഷനുകളുടെ അംബാസഡർമാരെ ധരിപ്പിക്കുകയായിരുന്നു യോഗത്തിന്റെ ലക്‌ഷ്യം.

ഇന്ത്യൻ പ്രതിരോധ ഉത്പന്നങ്ങളിൽ വർദ്ധിച്ചുവരുന്ന ആഗോള താത്പര്യത്തിന്റെ സൂചനയായി അംബാസഡർമാർ, സ്ഥാനപതിമാർ, പ്രതിരോധ അറ്റാഷെമാർ തുടങ്ങിയവരുൾപ്പെടെ 200 ലധികം പ്രതിനിധികൾ വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു. സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്ത്, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരി, പ്രതിരോധ മന്ത്രാലയത്തിലെയും ഗുജറാത്ത് സർക്കാരിലെയും മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

പരസ്പര സഹകരണത്തിന്റെ അടിസ്ഥാനത്തിലുള്ള ഗുണപ്രദമായ പ്രതിരോധ വ്യാപാരത്തിലേർപ്പെടാൻ ഇന്ത്യയ്ക്ക് തുറന്ന മനസ്സാണെന്ന് ഏഷ്യയിലെ ഏറ്റവും വലിയ പ്രതിരോധ പ്രദർശനമായ DefExpo 2022  ൽ പങ്കെടുക്കാനായി വിദേശ പ്രതിനിധികളെ ക്ഷണിച്ചുകൊണ്ട് ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. DefExpo 2022 ലൂടെ ഏറ്റവും നവീനമായ സാങ്കേതികവിദ്യകളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാനാകുമെന്നും ബഹിരാകാശ, പ്രതിരോധ വ്യവസായ മേഖലകളിലെ ബന്ധപ്പെട്ട കക്ഷികൾക്ക് എണ്ണമറ്റ അവസരങ്ങൾ പ്രദാനം ചെയ്യാനാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വിജയപ്രദമായ പുതുസംരംഭങ്ങൾ, അന്താരാഷ്‌ട്ര പങ്കാളിത്തം, സമൃദ്ധി, നിക്ഷേപ വർധന, ഉത്പാദന വിപുലീകരണം എന്നിവയിലൂടെ ഇന്ത്യയുടെ ബഹിരാകാശ-പ്രതിരോധ വ്യവസായം ശക്തിപ്പെടുത്തുന്നതിനും നമ്മുടെ സുഹൃദ് രാജ്യങ്ങളുടെ പ്രതിരോധ ആവശ്യങ്ങൾ നിറവേറ്റാനും DefExpo 2022 വഴിതുറക്കുമെന്ന് ശ്രീ രാജ്നാഥ് സിംഗ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ പ്രതിരോധ കയറ്റുമതി 334% വർദ്ധിച്ചതായും ഇന്ത്യയിപ്പോൾ 75 ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെന്നും രാജ്യ രക്ഷാ മന്ത്രി പറഞ്ഞു.

DefExpo 2022 വെബ്സൈറ്റ് (www.defexpo.gov.in) രാജ്യ രക്ഷാ മന്ത്രി ഉദ്‌ഘാടനം ചെയ്തു. തദ്ദേശീയ പ്രതിരോധ ഉത്പന്നങ്ങളെക്കുറിച്ചുള്ള വിജ്ഞാന പ്രദമായ ഉള്ളടക്കം ലഭ്യമാക്കുന്നതിന് പുറമേ, പ്രദർശകർക്ക് ഓൺലൈൻ സേവനങ്ങളും വെബ്സൈറ്റ് നൽകുന്നു. 
ഓൺലൈനായി, ഫസ്റ്റ്-കം-ഫസ്റ്റ്-സെർവ് (first-come-first-serve) അടിസ്ഥാനത്തിൽ സ്ഥലം ബുക്ക് ചെയ്യാനും പണമൊടുക്കാനും, ബിസിനസ്സ്-ടു-ബിസിനസ് (B2B) യോഗങ്ങൾക്കായി കോൺഫറൻസ് ഹാളുകൾ ബുക്ക് ചെയ്യാനും വെബ്‌സൈറ്റ് സൗകര്യമൊരുക്കുന്നു.
 

വ്യാപാരികൾക്ക്, 2022 മാർച്ച് 10, 11 തീയതികളിൽ പ്രദർശനം സന്ദർശിക്കുന്നതിനായി വെബ്‌സൈറ്റിൽ ടിക്കറ്റുകൾ ലഭ്യമാകും. മാർച്ച് 12, 13 തീയതികളിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും. പ്രതിരോധ പ്രസിദ്ധീകരണങ്ങളും മാധ്യമങ്ങളും വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യണം.
 
RRTN/SKY


(Release ID: 1766360) Visitor Counter : 174