ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ  

Posted On: 23 OCT 2021 9:31AM by PIB Thiruvananthpuram

ന്യൂഡൽഹിഒക്ടോബർ 23, 2021



രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 101.30 കോടി ഡോസ് വാക്സിൻ

 

കഴിഞ്ഞ 24 മണിക്കൂറിൽ 16,326 പുതിയ കേസുകൾ

 

 

രോഗമുക്തി നിരക്ക് 98.16%; 2020 മാർച്ച് മുതൽ ഏറ്റവും ഉയർന്ന നിരക്ക്


കഴിഞ്ഞ 24 മണിക്കൂറിനിടെ 17,677 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,35,32,126 ആയി.

 

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെനിലവിലെ നിരക്ക് 0.51%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്


രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,73,728 പേർ; 233 ദിവസത്തിൽ ഏറ്റവും കുറവ് 

 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.20 ശതമാനമാണ്കഴിഞ്ഞ 19 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയും, 54 ദിവസമായി 3 ശതമാനത്തിൽ താഴെയുമാണ്.

 

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.24%) - 29 ദിവസമായി 2% ത്തിൽ താഴെ.  

 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.20%) - കഴിഞ്ഞ 19 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെ.  

ആകെ നടത്തിയത് 59.84 കോടി പരിശോധനകൾ



(Release ID: 1766250) Visitor Counter : 170