ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
22 OCT 2021 9:16AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 100.59 കോടി ഡോസ് വാക്സിൻ
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 15,786 പേർക്ക്
രോഗമുക്തി നിരക്ക് 98.16%; 2020 മാർച്ചിനുശേഷം ഏറ്റവും ഉയർന്ന നിലയിൽ
കഴിഞ്ഞ 24 മണിക്കൂറിനിടെ 18,641 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,35,14,449 ആയി
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തിൽ താഴെ മാത്രം; നിലവിൽ 0.51 ശതമാനം; 2020 മാർച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയിൽ
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,75,745 പേർ; 232 ദിവസത്തിനിടെ ഏറ്റവും കുറവ്
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.31%) കഴിഞ്ഞ 119 ദിവസമായി 3 ശതമാനത്തിൽ താഴെ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.19%) കഴിഞ്ഞ 53 ദിവസമായി 3 ശതമാനത്തിൽ താഴെ
ആകെ നടത്തിയത് 59.70 കോടി പരിശോധന.
****
(Release ID: 1765661)
Visitor Counter : 133