പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം

അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിന്റെ നാലാമത് പൊതുസഭാ സമ്മേളനം കേന്ദ്ര ഊർജ്ജ-പുനരുപയോഗ ഊർജ്ജ മന്ത്രി ഉദ്ഘാടനം ചെയ്തു

Posted On: 20 OCT 2021 4:59PM by PIB Thiruvananthpuram
 
 
ന്യൂഡൽഹിഒക്ടോബർ 20, 2021


അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിന്റെ (ISA-International Solar Alliance) നാലാമത് പൊതുസഭാ സമ്മേളനം, കേന്ദ്ര ഊർജ്ജ-പുനരുപയോഗ ഊർജ്ജ മന്ത്രിയും അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിന്റെ അധ്യക്ഷനുമായ ശ്രീ ആർ. കെ. സിംഗ് ഉദ്ഘാടനം ചെയ്തു. 106 രാജ്യങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു.

സർവത്രികവും സുസ്ഥിരവുമായ ഊർജ്ജമെന്ന ലക്‌ഷ്യം കൈവരിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗം സൗരോർജ്ജം ആണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ശ്രീ ആർ. കെ. സിംഗ് പറഞ്ഞു. ഗ്രിഡ് രഹിത വിതരണ പരിഹാരങ്ങളും താങ്ങാവുന്ന ചെലവുമാണ് ഇതിന് പ്രധാന കാരണങ്ങൾ. നമ്മുടെ ഊർജ്ജ മേഖലയെ അതിവേഗം കാർബൺ വിമുക്തമാക്കാൻ ഏറ്റവും അനുയോജ്യമായ മാർഗ്ഗമാണിത്.

ഊർജ്ജ ലഭ്യതയിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് പരമ പ്രധാനമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഊർജ്ജം ലഭ്യമല്ലാത്ത ലോകമെമ്പാടുമുള്ള 800 ദശലക്ഷം ആളുകൾക്ക് ഊർജ്ജഗമ്യത ഉറപ്പാക്കാൻ ISA യ്ക്ക് കഴിയും.

അമേരിക്കൻ പ്രസിഡന്റിന്റെ കാലാവസ്ഥാ വ്യതിയാന പ്രത്യേക പ്രതിനിധി ജോൺ കെറി, ISA സമ്മേളനത്തിൽ പ്രത്യേക പ്രഭാഷണം നടത്തി.

2030 ഓടെ 450 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ഉത്പാദനമെന്ന ലക്‌ഷ്യം കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ അമേരിക്ക ശക്തമായി പിന്തുണയ്ക്കുന്നുവെന്ന് ജോൺ കെറി പറഞ്ഞു. 100 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജമെന്ന ലക്‌ഷ്യം കൈവരിച്ചുകൊണ്ട് വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകൾക്ക് ഇന്ത്യ ഇതിനോടകം ഒരു മാതൃക സൃഷ്ടിച്ചിട്ടുണ്ട്. ഹരിതഗൃഹ വാതക ബഹിർഗമനം കുറയ്ക്കുന്നതിന് ISA-യുടെ പങ്ക് നിർണായകമാണെന്നും സൗരോർജ്‌ജ ഉത്പാദനം ത്വരിതപ്പെടുത്താനുള്ള ധാരാളം സാധ്യതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

യൂറോപ്യൻ കമ്മീഷൻ എക്സിക്യൂട്ടീവ്-വൈസ് പ്രസിഡന്റ്, യൂറോപ്യൻ ഗ്രീൻ ഡീൽ, ഫ്രാൻസ് ടിമ്മർമാൻസ് ISA പൊതുസഭയുടെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുകയും സംരംഭത്തിന് യൂറോപ്യൻ യൂണിയന്റെ പിന്തുണ ഉറപ്പുനൽകുകയും ചെയ്തു.
 
RRTN


(Release ID: 1765456) Visitor Counter : 49