രാജ്യരക്ഷാ മന്ത്രാലയം
മിലിട്ടറി എൻജിനീയർ സർവീസസിനായി വെബ് അധിഷ്ഠിത പദ്ധതി അവലോകന പോർട്ടലിനു രക്ഷാ മന്ത്രി തുടക്കംകുറിച്ചു
Posted On:
20 OCT 2021 2:00PM by PIB Thiruvananthpuram
ന്യൂഡൽഹി, ഒക്ടോബർ 20, 2021
മിലിട്ടറി എൻജിനീയർ സർവീസസിനായുള്ള (MES) വെബ് അധിഷ്ഠിത പദ്ധതി അവലോകന പോർട്ടലിനു (WBPMP) രക്ഷാ മന്ത്രി ശ്രീ രാജ് നാഥ് സിംഗ് 2021 ഒക്ടോബർ 20 നു ന്യൂഡൽഹിയിൽ തുടക്കം കുറിച്ചു. ഭാസ്കരാചാര്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് അപ്ലിക്കേഷൻസ് ആൻഡ് ജിയോ - ഇൻഫർമേറ്റിക്സ് (BISAG-G) ആണ് ഈ പോർട്ടൽ വികസിപ്പിച്ചത്.
എംഇഎസ് നടപ്പാക്കുന്ന ആദ്യ പദ്ധതി നിർവഹണ ഇ-ഗവേണൻസ് സംവിധാനമാണ് ഈ പോർട്ടൽ. പദ്ധതികൾ തുടങ്ങുന്നത് മുതൽ പൂർത്തിയാകുന്നത് വരെയുള്ള പ്രവർത്തനങ്ങൾ യഥാസമയം കൃത്യമായി വിലയിരുത്തുന്നതിന് ഇത് വഴിതുറക്കും. എംഇഎസ്-ൽ ഉള്ളവർക്ക് പുറമേ സായുധസേന ഉപഭോക്താക്കൾക്കും പദ്ധതി വിവരങ്ങൾ ലഭ്യമാകും.
ഡിജിറ്റൽ ഇന്ത്യ ദൗത്യത്തിന്റെ ഭാഗമായി ഈ വർഷം അവസാനത്തോടു കൂടി വികസനം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന മറ്റ് ഒൻപത് ഇ-ഗവേർണൻസ് സംവിധാനങ്ങൾ നടപ്പാക്കാനുള്ള ശ്രമത്തിലാണ് എംഇഎസ്.
RRTN/SKY
(Release ID: 1765183)
Visitor Counter : 188