രാജ്യരക്ഷാ മന്ത്രാലയം

ഇന്തോ-യുഎസ് സംയുക്ത സൈനിക അഭ്യാസത്തിന്റെ പതിനേഴാം പതിപ്പായ “എക്സ് യുദ്ധ് അഭ്യാസ് 2021”നുള്ള ഇന്ത്യൻ സേന സംഘം യാത്രതിരിച്ചു 

Posted On: 14 OCT 2021 10:10AM by PIB Thiruvananthpuram

 

 
ന്യൂഡൽഹിഒക്ടോബർ 14, 2021
 
നിലവിലെ ഇന്തോ-യുഎസ് പ്രതിരോധ സഹകരണത്തിന്റെ ഭാഗമായി, യുഎസ്എ-യിലെ അലാസ്കയിൽ ഉള്ള ജോയിന്റ് ബേസ് എല്മെൻഡോർഫ് റീചാർഡ്സനിലാണ് 2021 ഒക്ടോബർ 15 മുതൽ 29 വരെ സംയുക്ത സൈനിക പരിശീലന അഭ്യാസമായ "എക്സ് യുദ്ധ് അഭ്യാസ് 2021" നടക്കുക. ഒരു ഇൻഫൻട്രി ബറ്റാലിയൻ ഗ്രൂപ്പിലെ 350 പേർ ഉൾപ്പെടുന്ന സംഘമാണ് 2021 ഒക്ടോബർ 14ന് യാത്രതിരിച്ചത്.
 
ഇന്ത്യയ്ക്കും യുഎസ്എ-യ്ക്കും ഇടയിൽ നിലവിലുള്ള ഏറ്റവും വലിയ സംയുക്ത സൈനിക പരിശീലനവും, പ്രതിരോധ സഹകരണ നടപടിയും ആണ് എക്സർസൈസ് യുദ്ധ് അഭ്യാസ്. ഒന്നിടവിട്ട വേളകളിൽ ഇരുരാജ്യങ്ങളും ആതിഥേയത്വം വഹിക്കുന്ന സംയുക്ത അഭ്യാസത്തിന്റെ പതിനേഴാം പതിപ്പാണ് ഇത്.
 
2021 ഫെബ്രുവരിയിൽ രാജസ്ഥാനിലെ ബിക്കാനേറിൽ ഉള്ള മഹാജൻ ഫീൽഡ് ഫയറിങ് റേഞ്ചിലാണ്  ഇതിന് മുൻപുള്ള പതിപ്പ് നടന്നത്. ഇരു രാജ്യങ്ങൾക്കിടയിൽ വളർന്നുവരുന്ന സൈനിക സഹകരണത്തിനുള്ള അടുത്ത പടിയാണ് ഈ അഭ്യാസം.
 
ഇരു സൈന്യങ്ങൾക്കും ഇടയിൽ ധാരണ, സഹകരണം, പരസ്പരമുള്ള ഇടപെടലുകൾ എന്നിവ വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ് ഈ സൈനിക അഭ്യാസം. ശൈത്യ കാലാവസ്ഥകളിലുള്ള സംയുക്ത സൈനിക നീക്കങ്ങൾക്ക് അഭ്യാസത്തിൽ പ്രത്യേക പ്രാധാന്യം ലഭിക്കും. നയപരമായ പരിശീലനങ്ങൾ പങ്കുവെക്കുന്നതിനും, മികച്ച മാതൃകകളിൽ പരസ്പരം അറിവ് നേടുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് സൈനികാഭ്യാസം. 48 മണിക്കൂർ ദൈർഘ്യമുള്ള സാധൂകരണ പ്രക്രിയകൾക്ക് ശേഷമാകും അഭ്യാസം അവസാനിക്കുക. 
 
RRTN


(Release ID: 1765143) Visitor Counter : 212