ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 18 OCT 2021 9:24AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 97.79 കോടി ഡോസ് വാക്സിൻ

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 13,596  പേർക്ക് ; 230 ദിവസത്തെ ഏറ്റവും കുറവ്‌

രോഗമുക്തി നിരക്ക്  98.12 % ; 2020  മാര്‍ച്ച് മുതല്‍ ഏറ്റവും ഉയര്‍ന്നത്‌

കഴിഞ്ഞ 24 മണിക്കൂറിനിടെ 19,582  പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,34,39,331 ആയി

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1% ൽ താഴെ ;  നിലവില്‍ 0.56 % ; 2020 മാർച്ച് മുതൽ ഏറ്റവും കുറവ്

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,89,694 പേർ ; 221 ദിവസത്തിനിടെ ഏറ്റവും കുറവ്

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.37%) കഴിഞ്ഞ 115  ദിവസമായി 3 ശതമാനത്തിൽ താഴെ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്  1.37% കഴിഞ്ഞ 49 ദിവസമായി 3 ശതമാനത്തിൽ താഴെ

ആകെ നടത്തിയത്  59.19 കോടി പരിശോധനകൾ.


*****



(Release ID: 1764598) Visitor Counter : 124