രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി, ദ്രാസ്സിലെ സൈനികർക്ക് ഒപ്പം ദസറ ആഘോഷിക്കും 

Posted On: 13 OCT 2021 5:26PM by PIB Thiruvananthpuram
 
 
ന്യൂഡൽഹിഒക്ടോബർ 13, 2021
 
രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് 2021 ഒക്ടോബർ 14, 15 തീയതികളിൽ ലഡാക്കും ജമ്മു കശ്മീരും സന്ദർശിക്കും.
 
2021 ഒക്ടോബർ 14 ന് രാഷ്ട്രപതി ലേയിലെ സിന്ധു ഘാട്ടിൽ സിന്ധു ദർശൻ പൂജ നടത്തും. വൈകുന്നേരം, ഉധംപൂരിൽ അദ്ദേഹം സൈനികരുമായി സംവദിക്കും.
 
2021 ഒക്ടോബർ 15 ന് രാഷ്ട്രപതി ദ്രാസ്സിലെ കാർഗിൽ യുദ്ധ സ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും, ഉദ്യോഗസ്ഥരും സൈനികരുമായി സംവദിക്കുകയും ചെയ്യും.

(Release ID: 1763681) Visitor Counter : 165