രാസവസ്തു, രാസവളം മന്ത്രാലയം
azadi ka amrit mahotsav

പ്രധാൻ മന്ത്രി ജൻ ഔഷധി പദ്ധതിയുടെ കീഴിൽ, രാജ്യത്തുടനീളം 750 സ്ഥലങ്ങളിൽ ആസാദി കാ അമൃത് മഹോത്സവ് ആഘോഷിച്ചു

Posted On: 12 OCT 2021 2:34PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി: ഒക്ടോബർ 12, 2021

പ്രധാൻ മന്ത്രി ജൻ ഔഷധി പദ്ധതി നടപ്പാക്കുന്ന ഫാർമസ്യൂട്ടിക്കൽസ്  വകുപ്പിന് കീഴിലുള്ള ഫാർമസ്യൂട്ടിക്കൽസ്  & മെഡിക്കൽ ഡിവൈസ്സ് ബ്യൂറോ ഓഫ് ഇന്ത്യ (PMBI) രാജ്യത്തെ എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ 750 സ്ഥലങ്ങളിൽ ഒക്ടോബര് 10-ആം തിയതി ആസാദി കാ അമൃത് മഹോത്സവ് ആഘോഷിച്ചു.

34 പ്രധാന സ്ഥലങ്ങളിലും, രണ്ട് പ്രസിദ്ധമായ ഇടങ്ങളിലും, ഒരു ദിവസത്തെ പരിപാടി സംഘടിപ്പിച്ചു. ഇവിടങ്ങളിൽ ആരോഗ്യ പരിശോധന ക്യാമ്പുകൾ നടത്തുകയും, 75 വയസ്സ് മുതൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ സൗജന്യമായി നൽകുകയും ചെയ്തു.

മറ്റ് 714 ഇടങ്ങളിൽ, 75 ഫസ്റ്റ് എയ്ഡ് കിറ്റുകൾ വീതം, 75 വയസ്സ് മുതൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് നൽകി. പൊതുജനങ്ങൾക്കും, ഡോക്ടർമാർക്കും, ആരോഗ്യ പ്രവർത്തകർക്കും, നഴ്സുമാർക്കും, ജൻ ഔഷധി മിത്രമാർക്കും, മറ്റ് തത്പര കക്ഷികൾക്കും ജൻ ഔഷധി പദ്ധതിയെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടിയും ഇവിടങ്ങളിൽ സംഘടിപ്പിച്ചു.

50000-ത്തിൽ പരം പേർക്ക് PMBJP ഉത്പന്നങ്ങൾ അടങ്ങിയ ഫസ്റ്റ് എയ്ഡ് കിറ്റുകൾ നൽകി. പ്രധാന മന്ത്രിയുടെ സന്ദേശം അടങ്ങിയ ലഘു ലേഖനവും കിറ്റിനൊപ്പം ഉണ്ടായിരുന്നു. ഒരു ലക്ഷത്തോളം പേർ ആരോഗ്യ പരിശോധന ക്യാമ്പുകളിൽ പങ്കെടുത്തു. 

 
RRTN

(Release ID: 1763276) Visitor Counter : 229