ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
azadi ka amrit mahotsav

ലോക ആവാസവ്യവസ്ഥാ ദിനം- 2021 ആഘോഷിച്ചു

Posted On: 11 OCT 2021 4:39PM by PIB Thiruvananthpuram

 



ന്യൂഡൽഹി ഒക്ടോബർ 11, 2021


 എല്ലാവർക്കും ഭവനം ഉറപ്പുവരുത്തുന്നതും , എല്ലാവർക്കും സേവനം നൽകാൻ കഴിയുന്നതും ,  മെച്ചപ്പെട്ട ഗതാഗതസൗകര്യം ഉറപ്പു വരുത്താൻ കഴിയുന്നതുമായ സുസ്ഥിര  നഗരവികസനത്തിന് നൂതനവും  കാർബൺ ബഹിർഗമനം കുറഞ്ഞതുമായ  സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കാൻ ഭവന, നഗരകാര്യ മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി ആവശ്യപ്പെട്ടു.   ഇന്ന് ഐക്യരാഷ്ട്രസഭയുടെ  ലോക ആവാസവ്യവസ്ഥ ദിനം -2021 ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച്  ഇന്ത്യയിലെ ഹരിതഗൃഹ വാതക ബഹിർഗമനത്തിലെ  ആളോഹരി വിഹിതം വളരെ കുറവാണെന്ന് ശ്രീ പുരി പറഞ്ഞു. 1870–2017 കാലയളവിലെ കാർബൺഡയോക്സൈഡ് ബഹിർഗമന തോത്  അമേരിക്ക( 25%), യൂറോപ്യൻ യൂണിയൻ, യു.കെ (22%), ചൈന( 13%) എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ  ഇന്ത്യയുടേത്  കേവലം   3% മാത്രമാണ്.

ഇന്ത്യയിലെ സുസ്ഥിര വികസന  ലക്ഷ്യങ്ങൾ കൈവരിക്കാൻ  കാർബൺ ബഹിർഗമനം കുറഞ്ഞ നഗരങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.  പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) യുടെ കീഴിൽ നിർമ്മിക്കുന്ന 16 ലക്ഷത്തിലധികം വീടുകൾ ഇന്ന് ഹരിത സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു, ഇത് 2022 ഓടെ,12 ദശലക്ഷം ടൺ കാർബൺഡൈഓക്സൈഡ് സമാന ഹരിതഗൃഹവാതകങ്ങൾ ലഘൂകരിക്കാൻ സഹായിക്കും.  പിഎംഎവൈ പദ്ധതിയിലൂടെ  ഹരിത നിർമ്മാണ രീതി പ്രോത്സാഹിപ്പിക്കുന്ന ഗ്ലോബൽ ഹൗസിംഗ് ടെക്നോളജി ചലഞ്ച് വഴി ഏകദേശം 1,000 വീടുകൾ വീതം അടങ്ങുന്ന ആറ് ലൈറ്റ് ഹൗസ് പ്രോജക്ടുകൾ (LHP) നിർമ്മാണ ഘട്ടത്തിലാണ്

 
IE/SKY

(Release ID: 1763000) Visitor Counter : 222


Read this release in: English , Urdu , Hindi , Tamil , Telugu