രാജ്യരക്ഷാ മന്ത്രാലയം

സീനിയർ കമാൻഡർമാരുടെ പതിമൂന്നാമത് യോഗം  

Posted On: 11 OCT 2021 9:32AM by PIB Thiruvananthpuram



ന്യൂഡൽഹി , ഒക്ടോബർ 11,2021

 പതിമൂന്നാമത് ഇന്ത്യ- ചൈന കോർപ്സ്  കമാൻഡർ  തല  യോഗം 2021 ഒക്ടോബർ 10ന് ചുഷൂൾ -മോൾഡോ അതിർത്തി മേഖലയിൽ നടന്നു. കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണരേഖ പ്രദേശത്തെ (LAC) ശേഷിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു  ഇരു വിഭാഗവും ചർച്ചയിൽ പ്രത്യേക പ്രാധാന്യം നൽകി.  നിലവിലെ സ്ഥിതിഗതികളിലും   ഉഭയകക്ഷി കരാറുകൾ പ്രകാരമുള്ള ധാരണകളിലും   മാറ്റങ്ങൾ വരുത്താൻ ചൈന നടത്തിയ ഏകപക്ഷീയമായ ശ്രമങ്ങളാണ് യഥാർത്ഥ നിയന്ത്രണരേഖ പ്രദേശത്തെ നിലവിലെ പ്രശ്നങ്ങൾക്ക് വഴിതുറന്നതെന്ന്  ഇന്ത്യ  ചൂണ്ടിക്കാട്ടി. അതിനാൽ,  പടിഞ്ഞാറൻ മേഖലയിലെ യഥാർത്ഥ നിയന്ത്രണരേഖ പ്രദേശത്ത്  സമാധാനവും ശാന്തതയും പുനഃസ്ഥാപിക്കുന്നതിന് ,ചൈന ശേഷിക്കുന്ന ഭാഗങ്ങളിൽ   ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

ദുഷാൻബെയിൽ വെച്ച് അടുത്തിടെ നടന്ന  യോഗത്തിൽ ഇന്ത്യ- ചൈന വിദേശകാര്യ മന്ത്രിമാർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾക്ക് അനുസൃതമായി ആകുമിത്. അതിർത്തി മേഖലകളിലെ  ശേഷിക്കുന്ന പ്രശ്നങ്ങൾ എത്രയും വേഗം  പരിഹരിക്കുന്നതിനു ഇരുവിഭാഗവും  യോഗത്തിൽ ധാരണയായിരുന്നു. ശേഷിക്കുന്ന  മേഖലകളിലെ പ്രശ്നപരിഹാരത്തിനുള്ള ഇത്തരം നടപടികൾ, ഇരു രാഷ്ട്രങ്ങൾക്കുമിടയിലെ ബന്ധത്തിൽ  വലിയ പുരോഗതി നൽകുമെന്ന് ഇന്ത്യ ഊന്നിപ്പറഞ്ഞു   . 

 
ഇതിന്റെ ഭാഗമായി   പ്രശ്നപരിഹാരത്തിനുള്ള ആരോഗ്യപരമായ നിർദേശങ്ങൾ ഇന്ത്യൻ സംഘം യോഗത്തിൽ മുന്നോട്ടുവച്ചു . എന്നാൽ നിർദ്ദേശങ്ങളോട് അനുകൂല സമീപനം പുലർത്താതിരുന്ന ചൈനയ്ക്ക്, പ്രായോഗികപരമായ നിർദേശങ്ങൾ  നൽകാൻ  കഴിഞ്ഞില്ല  . അതുകൊണ്ട് തന്നെ, ശേഷിക്കുന്ന മേഖലകളിലെ പ്രശ്നപരിഹാരത്തിന് സഹായകരമായ തീരുമാനങ്ങളിൽ എത്താൻ യോഗത്തിന് സാധിച്ചില്ല


 എന്നാൽ ആശയ വിനിമയ ബന്ധങ്ങൾ തുടരാനും മേഖലയിൽ സ്ഥിരത നിലനിർത്താനും ഇരുവിഭാഗങ്ങളും സമ്മതം അറിയിച്ചിട്ടുണ്ട് . ഇരു രാഷ്ട്രങ്ങൾക്കുമിടയിലെ   ബന്ധം  കണക്കിലെടുത്ത്കൊണ്ട്  ,
 ഉഭയകക്ഷി കരാറുകൾ, പ്രോട്ടോക്കോളുകൾ എന്നിവ പൂർണ്ണമായി പാലിച്ചുകൊണ്ട്  തന്നെ
 ശേഷിക്കുന്ന പ്രശ്നങ്ങൾ അതിവേഗം പരിഹരിക്കാൻ ചൈന നടപടികൾ സ്വീകരിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ
 
 
IE/SKY
 


(Release ID: 1762967) Visitor Counter : 175