ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 95 കോടി പിന്നിട്ടു

Posted On: 11 OCT 2021 9:29AM by PIB Thiruvananthpuram

 


 
ന്യൂഡൽഹി, ഒക്ടോബർ 11  , 2021

കഴിഞ്ഞ 24 മണിക്കൂറിൽ 46,57,679    ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 95     കോടി (95,19,84,373)പിന്നിട്ടു .  92,57,689  സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  21,563   പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം  3,32,93,478  ആയി. ദേശീയ രോഗമുക്തി നിരക്ക് 98.00%. രോഗമുക്തി നിരക്ക്  2020 മാർച്ചിന് ശേഷമുള്ള  ഏറ്റവും ഉയർന്ന തോതിൽ.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമഫലമായി, തുടർച്ചയായ  106   -ാം ദിവസവും 50,000-ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.

കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 18,132  പേർക്കാണ്.215 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിൽ.

നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 2,27,347  പേരാണ്.കഴിഞ്ഞ 209 ദിവസങ്ങളിലെ ഏറ്റവും കുറവ്.  നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ  0.67 ശതമാനമാണ്.

രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,35,797 പരിശോധനകൾ നടത്തി. ആകെ  58.36  കോടിയിലേറെ (58,36,31,490 ) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ   1.53  ശതമാനമാണ്. കഴിഞ്ഞ 108   ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്.

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.75  ശതമാനമാണ്. കഴിഞ്ഞ   42   ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയും     125  ദിവസമായി  5 ശതമാനത്തിൽ താഴെയുമാണ്

 
SKY


(Release ID: 1762877) Visitor Counter : 144