രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

സൗഹൃദ രാജ്യങ്ങളിൽഎൻ സി സി -റിപ്ലബിക് ദിന ക്യാമ്പ് -2022 തിരഞ്ഞെടുപ്പ്  പ്രക്രിയ പുരോഗമിക്കുന്നു.

Posted On: 08 OCT 2021 4:26PM by PIB Thiruvananthpuram



ന്യൂ ഡൽഹി: 08 , 2021

എൻസിസി റിപ്പബ്ലിക് ദിന ക്യാമ്പ് 2022 (ആർഡിസി -2022) ൽ പങ്കെടുക്കുന്നവരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.എൻസിസി/തത്തുല്യമായ യുവജന സംഘടനകളുടെ ഏകദേശം 300 കേഡറ്റുകളെ തിരഞ്ഞെടുക്കുന്നതിന് 2021 സെപ്റ്റംബറിൽ 25 സൗഹൃദ രാജ്യങ്ങളിൽ മത്സര പരീക്ഷകൾ നടത്തിയിരുന്നു.."ആസാദി കാ അമൃത് മഹോത്സവത്തിന്റെ" ഭാഗമായി കേഡറ്റുകളുടെ പങ്കാളിത്തം 15 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്.തിരഞ്ഞെടുക്കൽ പ്രക്രിയ 2021 ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകും.ഓരോ രാജ്യത്തുനിന്നും 10 കേഡറ്റുകളും അവരുടെ പരിശീലകരും റിപ്ലബ്ലിക് ദിന ക്യാമ്പ് -2022 ൽ പങ്കെടുക്കും. എൻസിസി ഡയറക്ടറേറ്റുകൾ മുഖേന എൻസിസി ആർഡിസി -2022 തിരഞ്ഞെടുക്കൽ പ്രക്രിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും  ആരംഭിച്ചിട്ടുണ്ട് .രാജ്യത്തുടനീളമുള്ള 1,600 കേഡറ്റുകൾ ക്യാമ്പിൽ പങ്കെടുക്കും.കോവിഡ് -19 പ്രോട്ടോക്കോൾ കാരണം,ക്വാറന്റൈൻ  ദിനങ്ങൾ ഉൾപ്പടെ  ക്യാംപിന്റെ കാലാവധി 2021 ഡിസംബർ 17/18 മുതൽ 43 ദിവസമായിരിക്കും. 2022 ജനുവരി 28 ന് നടക്കുന്നപ്രധാന  മന്ത്രിയുടെ റാലി ഉൾപ്പെടെയുള്ള ക്യാമ്പിന്റെ യഥാർത്ഥ ആരംഭം 2022 ജനുവരി 16 മുതലാണ് .ജനുവരി 29, വരെക്യാമ്പ് ഉണ്ടാവും. ..ക്യാമ്പിൽ പങ്കെടുക്കുന്ന യുവാക്കളുടെ സുരക്ഷ ഉറപ്പാക്കാൻ, കോവിഡ് -19 ന്റെ എല്ലാ പ്രോട്ടോക്കോളുകളും സുരക്ഷാമാനദണ്ഡങ്ങളും  പാലിക്കും.  . ഇന്ത്യ സന്ദർശിക്കുന്ന കേഡറ്റുകൾക്ക് മുഴുവൻ വാക്സിനേഷനും ആരോഗ്യ ഇൻഷുറൻസും ഉണ്ടായിരിക്കേണ്ടതാണ്

 


(Release ID: 1762180) Visitor Counter : 209


Read this release in: English , Urdu , Hindi , Tamil