ധനകാര്യ മന്ത്രാലയം
ചരക്ക് സേവന നികുതി (GST) നടപ്പാക്കിയത് മൂലമുള്ള വരുമാന നഷ്ടം നികത്താൻ കേന്ദ്ര സർക്കാർ 40,000 കോടി രൂപ അനുവദിച്ചു.കേരളത്തിന് അനുവദിച്ചത് 2,198.55 കോടി രൂപ
Posted On:
07 OCT 2021 3:04PM by PIB Thiruvananthpuram
ന്യൂഡൽഹി, ഒക്ടോബർ 07, 2021
ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലമുള്ള വരുമാന നഷ്ടം പരിഹരിക്കുന്നതിനായി സംസ്ഥാനങ്ങൾക്കും, നിയമനിർമ്മാണ സഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി കേന്ദ്ര സർക്കാർ 40,000 കോടി രൂപ അനുവദിച്ചു.2,198.55 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്. 2021 ജൂലൈ 15 ന് 75,000 കോടി രൂപ അനുവദിച്ചിരുന്നു. ഇപ്പോൾ അനുവദിച്ച തുക ഉൾപ്പെടെ നടപ്പു സാമ്പത്തിക വർഷത്തിൽ അനുവദിച്ച ആകെ തുക 1,15,000 കോടി രൂപയിലെത്തി. ഓരോ 2 മാസത്തിലും അനുവദിക്കുന്ന യഥാർത്ഥ സെസ് പിരിവിൽ നിന്നുള്ള സാധാരണ GST നഷ്ടപരിഹാരത്തിന് പുറമേയാണിത്.
28.05.2021-ൽ നടന്ന 43-ാമത് GST കൗൺസിൽ യോഗത്തിന് ശേഷം, 2021-22-സാമ്പത്തിക വർഷം 1.59 ലക്ഷം കോടി രൂപ വായ്പയെടുത്ത് സംസ്ഥാനങ്ങൾക്കും, നിയമനിർമ്മാണ സഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. .
കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും സഹായിക്കുന്നതിനായി, ധനകാര്യ മന്ത്രാലയം 2021-22 സാമ്പത്തിക വർഷത്തിൽ 1,15,000 കോടി രൂപയാണ് (മൊത്തം തുകയുടെ 72 ശതമാനത്തിൽ അധികം) വായ്പാ സൗകര്യത്തിന് കീഴിൽ ഇതിനോടകം അനുവദിച്ചത്. ബാക്കി തുകയും യഥാസമയം നൽകും.
GST നടപ്പാക്കിയത് മൂലമുള്ള വരുമാന നഷ്ടം പരിഹരിക്കുന്നതിന് സംസ്ഥാനങ്ങൾക്കും, നിയമനിർമ്മാണ സഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 07.10.2021 -വരെ അനുവദിച്ച വായ്പാ ധന സഹായത്തിന്റെ വിവരങ്ങൾ
|
Sl. No.
|
Name of the State/ UTs
|
GST Compensation shortfall released
|
5 year tenor
|
2 year tenor
|
Total
|
1.
|
Andhra Pradesh
|
483.61
|
339.56
|
823.17
|
2.
|
Assam
|
262.20
|
184.10
|
446.30
|
3.
|
Bihar
|
1,007.42
|
707.34
|
1,714.76
|
4.
|
Chhattisgarh
|
733.84
|
515.25
|
1249.09
|
5.
|
Goa
|
125.19
|
87.90
|
213.09
|
6.
|
Gujarat
|
1,927.34
|
1,353.24
|
3,280.58
|
7.
|
Haryana
|
1,092.85
|
767.32
|
1,860.17
|
8.
|
Himachal Pradesh
|
398.33
|
279.68
|
678.01
|
9.
|
Jharkhand
|
367.14
|
257.78
|
624.92
|
10.
|
Karnataka
|
2,676.56
|
1,879.28
|
4,555.84
|
11.
|
Kerala
|
1,291.65
|
906.90
|
2,198.55
|
12.
|
Madhya Pradesh
|
1,036.24
|
727.57
|
1,763.81
|
13.
|
Maharashtra
|
2,037.01
|
1,430.24
|
3,467.25
|
14.
|
Meghalaya
|
20.84
|
14.63
|
35.47
|
15.
|
Odisha
|
950.37
|
667.28
|
1617.65
|
16.
|
Punjab
|
1,793.14
|
1,259.01
|
3,052.15
|
17.
|
Rajasthan
|
1,074.23
|
754.25
|
1,828.48
|
18.
|
Tamil Nadu
|
1,196.46
|
840.07
|
2,036.53
|
19.
|
Telangana
|
675.31
|
474.15
|
1149.46
|
20.
|
Tripura
|
59.27
|
41.61
|
100.88
|
21.
|
Uttar Pradesh
|
1,203.11
|
844.74
|
2,047.85
|
22.
|
Uttarakhand
|
492.63
|
345.89
|
838.52
|
23.
|
West Bengal
|
949.63
|
666.76
|
1616.39
|
24.
|
UT of Delhi
|
915.34
|
642.69
|
1558.03
|
25.
|
UT of Jammu & Kashmir
|
568.30
|
399.02
|
967.32
|
26.
|
UT of Puducherry
|
161.99
|
113.74
|
275.73
|
|
Total:
|
23,500.00
|
16,500.00
|
40,000.00
|
|
(Release ID: 1761802)
Visitor Counter : 275