ശാസ്ത്ര സാങ്കേതിക മന്ത്രാലയം

പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിന് മാത്രമായി രാജ്യത്ത് 75 'സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ ഹബുകൾ' സ്ഥാപിക്കുമെന്ന് കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്

Posted On: 06 OCT 2021 5:16PM by PIB Thiruvananthpuram


 

ന്യൂഡൽഹിഒക്ടോബർ 06, 2021
 
 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് മാത്രമായി ആയി ഗവൺമെന്റ്, 75 'സയൻസ്, ടെക്നോളജി ആൻഡ് ഇന്നവേഷൻ (STI)' ഹബ്ബുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഈ സമൂഹങ്ങളുടെ ശാസ്‌ത്രസംബന്ധിയായ കഴിവുകൾ വർദ്ധിപ്പിക്കുക മാത്രമല്ല, സാമൂഹിക-സാമ്പത്തിക വികസനത്തിനും ഇത് സംഭാവന ചെയ്യും.

ശാസ്ത്ര-സാങ്കേതിക വകുപ്പിലെ (ഡിഎസ്ടി) ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷം, കഴിഞ്ഞ രണ്ട് വർഷത്തിനിടെ 20 എസ്‌ടി‌ഐ ഹബുകൾ (എസ്‌സിക്ക് 13 ഉം, എസ്ടിക്ക് 7 ഉം) ഇതിനകം ഡിഎസ്ടി സ്ഥാപിച്ചതായി മന്ത്രി പറഞ്ഞു. ഇതുവഴി കൃഷി, കാർഷികേതര, അനുബന്ധ ഉപജീവന മേഖലകളിലും, ഊർജ്ജം, ജലം, ആരോഗ്യം, വിദ്യാഭ്യാസം മുതലായ മേഖലകളിലും വിവിധ ഇടപെടലുകളിലൂടെ പട്ടികജാതി-പട്ടികവർഗ്ഗത്തിൽ പെട്ട 20,000-ത്തോളം പേർക്ക് നേരിട്ട് പ്രയോജനം ലഭിക്കും.

ശാസ്ത്രസാങ്കേതിക വകുപ്പ് സ്ഥാപിക്കുന്ന എസ്ടിഐ ഹബുകൾ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ജനങ്ങൾക്ക് സുസ്ഥിരമായ ഉപജീവനമാർഗങ്ങൾ സൃഷ്ടിക്കുന്നതിലൂടെ അവരെക്കൂടി ഉൾക്കൊള്ളുന്ന സാമൂഹിക-സാമ്പത്തിക വികസനത്തിന് സഹായിക്കും. ഇതിനായി സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യും. എസ്ടിഐ ഹബുകൾക്ക് കീഴിലുള്ള പരിശീലനവും നൈപുണ്യ വികസന പരിപാടികളും പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ ശാസ്ത്രസാങ്കേതിക-നൂതനാശയ ശേഷി വർദ്ധിപ്പിക്കും.

എസ്ടിഐ ഹബ്ബുകൾക്ക് പ്രധാനമായും മൂന്ന് തലത്തിലുള്ള ലക്ഷ്യങ്ങൾ ഉണ്ടാകും:

 എ) ശാസ്ത്ര-സാങ്കേതിക ഇടപെടലുകളിലൂടെ പ്രധാന ഉപജീവന സംവിധാനങ്ങളെ ശക്തിപ്പെടുത്തൽ

  ബി) ഉപജീവന സംവിധാനങ്ങളിലെ ശേഷി അടിസ്ഥാനമാക്കി സാമൂഹിക സംരംഭങ്ങളുടെ സൃഷ്ടി

 സി) ഉപജീവനമാർഗം ശക്തിപ്പെടുത്തുന്നതിന് തദ്ദേശീയ വിജ്ഞാന സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ

 
RRTN/SKY
 


(Release ID: 1761693) Visitor Counter : 286