ഉപരാഷ്ട്രപതിയുടെ കാര്യാലയം

അതിവേഗ നഗരവൽക്കരണം ഒരു അവസരമാണ് :ഉപരാഷ്ട്രപതി

Posted On: 06 OCT 2021 2:36PM by PIB Thiruvananthpuram

 


 ന്യൂഡൽഹി  , ഒക്ടോബർ 06, 2021


അതിവേഗ നഗരവൽക്കരണത്തെ ഒരു അവസരമായി കാണണമെന്നും ജനകേന്ദ്രീകൃത നഗര ആസൂത്രണത്തിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു പറഞ്ഞു.  ജലവിതരണം, മലിനജല കണക്ഷനുകൾ, പാർപ്പിടം, മെച്ചപ്പെട്ട സേവന വിതരണം എന്നിവയിലൂടെ നഗരത്തിലെ പാവപ്പെട്ടവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നവയാകണം  നമ്മുടെ നഗരങ്ങൾ എന്നും   അദ്ദേഹം പറഞ്ഞു.

ത്രിപുര സർക്കാർ  ഒരുക്കിയ പൗര സ്വീകരണത്തിൽ ആണ് ഉപരാഷ്ട്രപതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഏതൊരു പ്രദേശത്തിന്റെയും മൊത്തത്തിലുള്ള വികസനത്തിന് നല്ല കണക്ടിവിറ്റി  സംവിധാനം ഒരു അനിവാര്യതയാണെന്നും,നമ്മുടെ  ദുർഘട ഭൂപ്രദേശമായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ കാര്യത്തിൽ ഇത് കൂടുതൽ ശരിയാണെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും സാമ്പത്തിക പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുംഡിജിറ്റലോ ഭൗതികമോ  ആയ കണക്റ്റിവിറ്റി   മെച്ചപ്പെടുത്തേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞു.

പിന്നീട്, ഉപരാഷ്ട്രപതി സ്വയം സഹായ സംഘങ്ങൾ, മുൻനിര പ്രവർത്തകർ എന്നിവരുമായി സംവദിച്ചു.

 
IE/SKY


(Release ID: 1761487) Visitor Counter : 145