ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

2021-22 സാമ്പത്തിക വർഷത്തിൽ, 2021 ഓഗസ്റ്റ് മാസം വരെയുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിമാസ വരവ്-ചെലവ് കണക്കുകളുടെ അവലോകനം

പോസ്റ്റഡ് ഓണ്‍: 30 SEP 2021 4:49PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി: 2021 സെപ്റ്റംബർ 30
 

കേന്ദ്ര സർക്കാരിന്റെ 2021 ഓഗസ്റ്റ് മാസം വരെയുള്ള പ്രതിമാസ വരവ്-ചെലവ് കണക്കുകൾ ഏകീകരിക്കുകയും റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രധാന വസ്തുതകൾ ഇനിപ്പറയുന്നവയാണ് :

2021 ആഗസ്ത് വരെ കേന്ദ്ര സർക്കാരിന് 8,08,672 കോടി രൂപ (2021-22 ബഡ്ജറ്റ് അടങ്കലിന്റെ 40.9%) ലഭിച്ചു.
6,44,843 കോടി നികുതി വരുമാനവും (കേന്ദ്ര വിഹിതം), 1,48,650 കോടി രൂപ നികുതിയിതര വരുമാനവും, 15,179 കോടി രൂപ വായ്പയിതര മൂലധന വരവും ആണ്. വായ്പയിതര മൂലധന വരവിൽ 6,808 കോടി രൂപ വായ്പാ കുടിശ്ശിക പിരിവാണ്. പലവക മൂലധന വരവായി 8,371 കോടി രൂപയും ലഭിച്ചു. 2021 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 2,12,606 കോടി രൂപ സംസ്ഥാന സർക്കാരുകൾക്ക് നികുതി വിഹിതമായി കേന്ദ്ര സർക്കാർ കൈമാറി.

കേന്ദ്ര സർക്കാരിന്റെ മൊത്തം ചെലവ് 12,76,681 കോടി രൂപ (2021-22 ബജറ്റ് അടങ്കലിന്റെ 36.7%). അതിൽ 11,04,813 കോടി രൂപ റവന്യൂ ചെലവും 1,71,868 കോടി മൂലധന ചെലവുമാണ്. മൊത്തം റവന്യൂ ചെലവിൽ, 2,78,371 കോടി രൂപ പലിശ തിരിച്ചടവും, 1,47,398 കോടി പ്രധാന സബ്സിഡികളുമാണ്.

 

( റിലീസ് ഐ.ഡി: 1759859) സന്ദര്‍ശക കൗണ്ടര്‍ : 267
ഈ റിലീസ് വായിക്കുക: Tamil , English , Urdu , हिन्दी , Punjabi , Telugu