സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav g20-india-2023

പി.വി  സിന്ധുവിനെ വിജയത്തിലേക്ക് നയിച്ച റാക്കറ്റ് സ്വന്തമാക്കാം 

Posted On: 29 SEP 2021 11:09AM by PIB Thiruvananthpuram
ന്യൂഡൽഹി, സെപ്റ്റംബർ 29, 2021


ടോക്കിയോ ഒളിമ്പിക്സ് -2020 ൽ ചരിത്രം സൃഷ്ടിച്ചതിന് ശേഷം ഇന്ത്യയുടെ എയ്സ് ഷട്ടിലർ പി.വി.   സിന്ധുവിന്റെ പേര് നമ്മുടെ വീട്ടകങ്ങളിൽ വളരെ സുപരിചിതമായി മാറി.  തുടർച്ചയായ ഒളിമ്പിക്സുകളിൽ മെഡൽ നേട്ടം കൈവരിക്കുന്ന ആദ്യ വനിതാ കായികതാരമാണ് അവർ.  നേരത്തെ റിയോ ഒളിമ്പിക്സിൽ സിന്ധു  വെള്ളി മെഡൽ നേടിയിരുന്നു.  അതേ വിജയശൈലി നിലനിർത്തിക്കൊണ്ട്, സിന്ധു ടോക്കിയോ ഒളിമ്പിക്സിൽ ചൈനയുടെ ഹീ ബിങ്ജിയാവോയെ 21-13, 21-15ന് തോൽപ്പിച്ച് വെങ്കല മെഡൽ നേടി.

ലോക ചാമ്പ്യൻഷിപ്പായാലും ഒളിമ്പിക്സായാലും മികച്ച പ്രകടനങ്ങളിലൂടെ സിന്ധു ഇതിനകം തന്നെ ഇന്ത്യയുടെ അഭിമാനമായി മാറിയിട്ടുണ്ട് .  വിജയം  ഒരു ശീലമാക്കിയിരിക്കുന്ന അവരുടെ യാത്ര ഇപ്പോഴും തുടരുകയാണ്.  സിന്ധു ചരിത്രം സൃഷ്ടിച്ച ബാഡ്മിന്റൺ റാക്കറ്റിന്റെ മൂല്യം സങ്കൽപ്പിക്കുക.  ഇത് അമൂല്യമാണ്, സംശയമില്ല.  എന്നാൽ ആർക്കും ആ റാക്കറ്റ് സ്വന്തമാക്കാം.   രാജ്യത്തിന്റെ താൽപ്പര്യാർത്ഥം സംഘടിപ്പിക്കപ്പെടുന്ന ഈ അമൂല്യമായ റാക്കറ്റിന്റെ ലേലത്തിൽ നിങ്ങൾക്കും ഭാഗമാകാം.

ഒളിമ്പിക്സ് പ്രകടനത്തിലൂടെ രാജ്യത്തെ വിസ്മയിപ്പിച്ച , സിന്ധു ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഉടൻ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്റെ റാക്കറ്റ് സമ്മാനിച്ചു. നിങ്ങൾക്കറിയാവുന്നതുപോലെ, പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങളുടെ ഇ-ലേലം ആരംഭിച്ചു.  സിന്ധുവിന്റെ റാക്കറ്റും ലേലം ചെയ്യുന്ന ഇനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  സെപ്റ്റംബർ 17-ന് ആരംഭിച്ച ഈ ഇ-ലേലം ഒക്ടോബർ 7 വരെ തുടരും.  നിങ്ങൾ ചെയ്യേണ്ടത് www.pmmementos.gov.in ലേക്ക് ലോഗിൻ ചെയ്ത് ഇ-ലേലത്തിൽ പങ്കെടുക്കുക മാത്രമാണ്.  സിന്ധുവിന്റെ റാക്കറ്റിന്റെ അടിസ്ഥാന വില  80 ലക്ഷം രൂപയാണ്.

പ്രധാനമന്ത്രിയ്ക്ക് ലഭിച്ച സമ്മാനങ്ങൾ മുമ്പും ലേലം ചെയ്തിരുന്നു.   അത്തരമൊരു ലേലം അവസാനമായി  നടന്നത് 2019 ലാണ്. ആ ലേലത്തിൽ ഗവൺമെന്റിന്  15.13 കോടി രൂപ ലഭിച്ചിരുന്നു.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദേശപ്രകാരം ഗംഗയെ ശുദ്ധവും നിർമ്മലവുമാക്കാൻ മുഴുവൻ തുകയും 'നമാമി ഗംഗ കോശിൽ' നിക്ഷേപിച്ചു.  ഇത്തവണയും ലേലത്തിലൂടെ ലഭിക്കുന്ന വരുമാനം 'നമാമി ഗംഗ കോശിലേക്ക്' കൈമാറും.

 
IE/SKY


(Release ID: 1759333) Visitor Counter : 154