ഷിപ്പിങ് മന്ത്രാലയം

പ്രധാന തുറമുഖങ്ങളിലെ ഊർജ്ജ ആവശ്യത്തിന്റെ  60%  വരെ പുനരുപയോഗ ഊർജ്ജ രൂപങ്ങളിൽ നിന്നും ലഭ്യമാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ആവർത്തിച്ച് കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ

Posted On: 28 SEP 2021 3:26PM by PIB Thiruvananthpuram



ന്യൂഡൽഹി , സെപ്റ്റംബർ 28,2021  



രാജ്യത്തെ പ്രധാന തുറമുഖങ്ങളിലെ ഊർജ്ജ ആവശ്യത്തിന്റെ  60 ശതമാനത്തോളം പുനരുപയോഗ ഊർജ്ജ രൂപങ്ങളിൽ നിന്നും ലഭ്യമാക്കാൻ ഇന്ത്യ പദ്ധതിയിടുന്നതായി  തുറമുഖ -ഷിപ്പിംഗ് -ജലപാത മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്ര മന്ത്രി ശ്രീ.സർബാനന്ദ സോനോവാൾ അറിയിച്ചു.

നിലവിൽ, ആവശ്യമായ ഊർജ്ജത്തിന്റെ  10 ശതമാനത്തിൽ താഴെയാണ് പുനരുപയോഗ ഊർജ്ജ രൂപങ്ങളിൽ നിന്നും ലഭ്യമാക്കുന്നത്. സൗരോർജം, കാറ്റ് എന്നിവയിൽനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിലൂടെ ഇത് യാഥാർഥ്യമാക്കും.

IMO- നോർവേ ഗ്രീൻ വോയേജ് 2050 പദ്ധതിയുമായി  ബന്ധപ്പെട്ട ഉന്നതതല സമ്മേളനത്തെ ന്യൂഡൽഹിയിലിരുന്ന്   വിദൂരദൃശ്യ സാങ്കേതികവിദ്യയിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി . 2030 ഓടെ രാജ്യത്തെ തുറമുഖങ്ങളിലെ യന്ത്രങ്ങളുടെ 50 ശതമാനത്തോളം വൈദ്യുതവൽക്കരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി

 ഇക്കാലയളവിൽ നങ്കൂരമിടുന്ന എല്ലാ കപ്പലുകൾക്കും ആവശ്യമായ വൈദ്യുതി മൂന്ന് ഘട്ടങ്ങളിലായി തുറമുഖങ്ങളിൽ നിന്നു തന്നെ ലഭ്യമാക്കും . കൈകാര്യം ചെയ്യുന്ന ഓരോ ടൺ ചരക്കിൽ നിന്നുമുള്ള കാർബൺ ബഹിർഗമനം 2030ഓടെ 30 ശതമാനമായി കുറയ്ക്കാനും തുറമുഖങ്ങൾ പദ്ധതിയിടുന്നു


 ഷിപ്പിംഗ് നടപടികളിൽനിന്ന് ഉണ്ടാകുന്ന ഹരിതഗൃഹ വാതക ബഹിർഗമനം കുറയ്ക്കുന്നതിനായി ഐഎംഒ കൈക്കൊണ്ടിട്ടുള്ള എല്ലാ നടപടികൾക്കും ഇന്ത്യ എന്നും പിന്തുണ നൽകിയിട്ടുള്ളതും  കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി .ഇതിന്റെ ഭാഗമായാണ് നേരത്തെ GloMEEP പദ്ധതിയുടെയും, നിലവിൽ ഗ്രീൻ വോയെജിന്റെയും ഭാഗമായി രാജ്യം മാറിയത് .

 ഒരു സുസ്ഥിര സമുദ്ര പര്യവേക്ഷണ മേഖല, ഊർജ്ജസ്വലമായ ബ്ലൂ ഇക്കോണമി എന്നിവ സംബന്ധിച്ച ഇന്ത്യയുടെ ദർശനങ്ങളുടെ  പത്തു വർഷ കാലത്തേക്കുള്ള ബ്ലൂ പ്രിന്റ് ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയ മാരിടൈം വിഷൻ ഡോക്യുമെന്റ്  2030. ഊർജഉപഭോഗം, മലിനീകരണം എന്നിവ  പരമാവധി കുറഞ്ഞ ഗ്രീൻ ഷിപ്പിംഗുമായി ബന്ധപ്പെട്ട പരീക്ഷണ പദ്ധതി നടപ്പാക്കാൻ, ഐഎംഒ ഗ്രീൻ വോയേജ്  2050 പദ്ധതിക്ക് കീഴിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ രാഷ്ട്രമാണ് ഇന്ത്യയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി


 പാരീസ് ഉടമ്പടിയ്ക്ക്  കീഴിൽ 2021- 2030 കാലയളവിലേക്കുള്ള ഇന്ത്യയുടെ നാഷണലി  ഡീറ്റെർമിൻഡ്  കോൺട്രിബൂഷൻസിൽ   (NDC) ,   2030 ഓടുകൂടി, മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ  ഭാഗമായുള്ള മലിനീകരണം 2005ലെക്കാൾ 33 മുതൽ 35 ശതമാനം വരെയായി  കുറയ്ക്കുക, :ചിലവ് കുറഞ്ഞ അന്താരാഷ്ട്ര നിക്ഷേപങ്ങൾ, സാങ്കേതികവിദ്യ കൈമാറ്റം എന്നിവയുടെ സഹായത്തോടെ
 2030ഓടെ കൂടി  ആവശ്യമായ വൈദ്യുതിയുടെ 40%  ഖനിജ ഇതര ഇന്ധന രൂപങ്ങളിൽ നിന്നും ലഭ്യമാക്കുക
 എന്നിവ ഉൾപ്പെടുന്നതായും കേന്ദ്രമന്ത്രി ഓർമിപ്പിച്ചു

 ഈ ലക്ഷ്യങ്ങൾ സ്വന്തമാക്കാനുള്ള യാത്രയിൽ ഇന്ത്യ ഏറെ മുൻപിൽ ആണെന്ന് വ്യക്തമാക്കിയ ശ്രീ സോനോവാൾ, ഇപ്പോൾ തന്നെ മൊത്തം സ്ഥാപിതശേഷിയുടെ 24.5 ശതമാനം  പുനരുപയോഗ ഊർജ്ജ രൂപങ്ങളിൽ നിന്നും   ലഭ്യമാക്കിയിട്ടുണ്ട് എന്നും അറിയിച്ചു . പുനരുപയോഗ ഊർജ്ജ ശേഷിയിൽ ആഗോളതലത്തിൽ ഇന്ത്യ നാലാമതാണ് .കൂടാതെ സൗരോർജ്ജ ഉത്പാദനത്തിൽ അഞ്ചാമതും കാറ്റിൽ നിന്നുള്ള വൈദ്യുത ഉത്പാദനത്തിൽ നാലാമതും ആണ് നമ്മുടെ രാജ്യം

  ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ഐഎംഒ യുടെ നിർദ്ദേശങ്ങൾ നിലവിലെ കപ്പലുകൾക്ക് ഇന്ത്യ നടപ്പാക്കുന്നതാണ് എന്ന് വ്യക്തമാക്കിയ കേന്ദ്ര മന്ത്രി, ഐഎംഒ യുടെ ഹരിതഗൃഹ വാതക ബഹിർഗമനലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി കാർബൺ പുറന്തള്ളലുമായി ബന്ധപ്പെട്ട എല്ലാം മാർഗനിർദേശങ്ങളും ആഭ്യന്തര അന്താരാഷ്ട്ര കപ്പലുകളിൽ,  പാലിക്കുമെന്നും ഉറപ്പുനൽകി


 നങ്കൂരമിടുന്ന കപ്പലുകളിൽ  150 കിലോവാട്ടിൽ  താഴെ ഊർജ്ജം ആവശ്യമായവയ്ക്ക് നിലവിൽ തന്നെ   ഇന്ത്യ വൈദ്യുതി ലഭ്യമാക്കുന്നുണ്ട്. നങ്കൂരമിടുന്ന എല്ലാ കപ്പലുകൾക്കും ഇത് ലഭ്യമാക്കാനാണ് രാജ്യം ഉദ്ദേശിക്കുന്നത്.  ഐഎംഒയുടെ GHG ഇനിഷ്യൽ സ്ട്രാറ്റജിയുമായി ചേർന്ന് നിന്നുകൊണ്ട്, ഹരിതഗൃഹ വാതക പുറംതള്ളൽ കുറയ്ക്കുന്നതിന് ആവശ്യമായ നിയന്ത്രണ നടപടികൾ വികസിപ്പിക്കാൻ  ഐഎംഒ യുടെ സമുദ്ര പാരിസ്ഥിതിക സംരക്ഷണ സമിതിയിലും  ഇന്ത്യ മികച്ചരീതിയിൽ പങ്കെടുക്കുന്നുണ്ട്


IE/SKY



(Release ID: 1759003) Visitor Counter : 191