ശാസ്ത്ര സാങ്കേതിക മന്ത്രാലയം

ജൻ കെയർ" എന്ന പേരിൽ അമൃത് ഗ്രാൻഡ് ചലഞ്ച് പ്രോഗ്രാം കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്തു

Posted On: 28 SEP 2021 3:31PM by PIB Thiruvananthpuram

 

 
ന്യൂഡൽഹി , സെപ്റ്റംബർ 28,2021  



 ടെലിമെഡിസിൻ, ഡിജിറ്റൽ ആരോഗ്യം, എം ഹെൽത്ത് , ബിഗ് ഡാറ്റ , എഐ, ബ്ലോക്ക് ചെയിൻ, മറ്റ്  നൂതന  സാങ്കേതികവിദ്യകൾ എന്നിവയിൽ 75 സ്റ്റാർട്ട്-അപ്പ് സംരംഭങ്ങൾ കണ്ടെത്തുന്നതിനായി  "ജൻ കെയർ" ( “जनCARE )  എന്ന പേരിൽ അമൃത് ഗ്രാൻഡ് ചലഞ്ച് പ്രോഗ്രാം കേന്ദ്ര  ശാസ്ത്ര സാങ്കേതിക  സഹ മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്തു.  ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആരംഭിച്ച പദ്ധതി , 2021 ഡിസംബർ 31 ന് അവസാനിക്കും.

  ആശയ രൂപീകരണം മുതൽ നിർവ്വഹണ ഘട്ടം വരെ സ്റ്റാർട്ടപ്പുകൾക്ക്എല്ലാവിധ പിന്തുണയും നൽകുമെന്ന്, ന്യൂഡൽഹിയിൽ നടന്ന ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിലിന്റെ -ബിറക്- (BIRAC) പത്താമത് ബയോടെക് ഇന്നൊവേറ്റേഴ്സ് മീറ്റിനെ അഭിസംബോധന ചെയ്തുകൊണ്ട് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.

 യുവസംരംഭകർ  സഹായത്തിനും പിന്തുണയ്ക്കും വേണ്ടി ബിറക്കിനെ സമീപിക്കുന്നതിനുപകരം, അവരുമായി  സജീവമായി ബന്ധപ്പെടാൻ സംഘടനയോട്  ഡോ.ജിതേന്ദ്ര സിംഗ്  നിർദ്ദേശിച്ചു.


 മുൻനിര  ജൈവസാങ്കേതികവിദ്യ, കാർഷിക സംരംഭകരുമായും പങ്കാളികളുമായും  ഡോ. ജിതേന്ദ്ര സിംഗ് സംവദിച്ചു. സൺഷൈൻ ബയോടെക് സെക്ടർ നിലവിലെ 70 ബില്യൺ ഡോളറിൽ നിന്ന്  2025 ഓടെ 150 ബില്യൺ ഡോളറായി ഇരട്ടിയാകുമെന്ന്  അദ്ദേഹം പറഞ്ഞു.2024-25 ഓടെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ കൈവരിക്കുക എന്ന  പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് ഫലപ്രദമായി സംഭാവന നൽകാൻ ലക്ഷ്യമിട്ടുകൊണ്ട്  ഇന്ത്യയുടെ ബയോ-ഇക്കോണമി 150 ബില്യൺ ഡോളർ നേട്ടത്തിലേക്ക് ഉള്ള  പാതയിലാണ്  എന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

 നൂതനാശയ, സംരംഭക പിന്തുണയോടെ രാജ്യത്ത് 600 -ലധികം സാങ്കേതികവിദ്യകളും  ഉൽപന്നങ്ങളും വാണിജ്യവൽക്കരണത്തിന്റെ വിവിധ ഘട്ടങ്ങളിലായിട്ടുണ്ടെന്ന്  മന്ത്രി പറഞ്ഞു.   10,000 ബയോടെക് സ്റ്റാർട്ടപ്പുകൾ എന്ന നേട്ടം കൈവരിക്കാൻ  അനുയോജ്യമായ സംരംഭക അന്തരീക്ഷമാണുള്ളത്. വനിതകൾ നേതൃത്വം നൽകുന്ന  ഏകദേശം 27% സ്റ്റാർട്ടപ്പുകൾ  ഉണ്ടെന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.

  രാജ്യത്ത് 60 ലോകോത്തര ബയോ ഇൻകുബേറ്ററുകൾ  ബിറക് സ്ഥാപിച്ചിട്ടുണ്ട് .  5000 ലധികം സ്റ്റാർട്ടപ്പുകളും യുവ സംരംഭകരുമായി ഇത് ബന്ധപ്പെട്ട് വരുന്നു

 
 
 
IE/SKY
 


(Release ID: 1759002) Visitor Counter : 209